കോഴിക്കോട്: മതേതരത്വം ഇന്ത്യയുടെ ആത്മാവാണെന്നും ഇത് കാത്തുസൂക്ഷിക്കണമെന്നും ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്ക ബാവ. ‘ആര്‍.എസ്.എസിന്‍റെ ഹിന്ദുരാഷ്ട്രവാദം ബി.ജെ.പി മാനിഫെസ്റ്റോയില്‍ ഇല്ല. ആര്‍.എസ്.എസിന് ആ ചിന്തയും ലക്ഷ്യവും ഉണ്ടാകാം. രാജ്യത്തിന്‍റെ മതേതര കാഴ്ചപ്പാടിന് എതിരായി നരേന്ദ്ര മോദി അടക്കം ഒരു സര്‍ക്കാറിനും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല’- കത്തോലിക്ക ബാവ പറഞ്ഞു.
‘പരമോന്നത കോടതി വിധിച്ചത് രാജ്യത്തെ നിയമമാണ്. ആ നിയമത്തിന് പകരം വേറൊരു നിയമം ഉണ്ടാക്കാന്‍ ഒരു നിയമസഭക്കും അവകാശമില്ല. ഭരണഘടനക്കും മതേതര വീക്ഷണത്തിനും എതിരായ ആക്രമണങ്ങളെ സഭ എതിര്‍ക്കും. പരസ്പരം ബഹുമാനിക്കാനും ആദരിക്കാനുമുള്ള അവസ്ഥയാണ് മതേതര രാഷ്ട്രമായ ഇന്ത്യയിലുള്ളത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഒരേ നിലപാടാണ് സഭക്കുള്ളത്. പള്ളി തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിക്ക് മുകളില്‍ വേറെ നിയമം സാധ്യമല്ല’-കത്തോലിക്ക ബാവ പറഞ്ഞു.
‘ശേഷിക്കുന്ന പള്ളികള്‍ കൈമാറാന്‍ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാന്‍ ഓര്‍ത്തഡോക്സ് സഭ തയാറാണ്. സംസ്ഥാന സര്‍ക്കാറിന് പരിമിതിയുണ്ട്. സര്‍ക്കാറിന്‍റെ ഇപ്പോഴത്തെ നിലപാടില്‍ സംതൃപ്തരാണ്. സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും സര്‍ക്കാറില്‍ പൂര്‍ണ വിശ്വാസമുണ്ട്’- കത്തോലിക്ക ബാവ വ്യക്തമാക്കി.
Post Your Comments