KeralaLatest NewsNewsInternationalGulf

പ്രവാസികൾക്ക് ധനസഹായം: സാന്ത്വന ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നൽകാം

തിരുവനന്തപുരം: പ്രവാസികൾക്ക് ധനസഹായവുമായി നോർക്ക. നോർക്കയുടെ ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അർഹരായവർക്ക് അപേക്ഷ സമർപ്പിക്കാം. www.norkaroots.org എന്ന നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നാണ് അപേക്ഷ നൽകേണ്ടത്.

Read Also: വിമാനത്താവളത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയ മകനെ സ്വീകരിച്ച് ആലിംഗനം ചെയ്യുന്നതിനിടെ പിതാവിന് ദാരുണാന്ത്യം

വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കവിയാത്ത പ്രവാസി മലയാളികളുടെയോ അല്ലെങ്കിൽ അടുത്ത കുടുംബാംഗങ്ങളുടെയോ ചികിത്സക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 1,00,000 രൂപ, പെൺമക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ, പ്രവാസിക്കോ കുടുംബാംഗങ്ങൾക്കോ ഭിന്നശേഷി ഉപകരണങ്ങൾവാങ്ങുന്നതിന് 10,000 രൂപ എന്നിങ്ങനെയാണ് നോർക്ക വഴിയുള്ള പരമാവധി സഹായം. വിശദാംശങ്ങൾക്ക് 1800-425-3939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

അതേസമയം പദ്ധതി പ്രകാരം ഈ സാമ്പത്തിക വർഷം ഇതുവരെ 10.58 കോടി രൂപയുടെ സഹായധനമാണ് വിതരണം ചെയ്തത്. 1600 ഓളം ഗുണഭോക്താക്കൾക്കാണ് പദ്ധതി തുണയായത്. തിരുവനന്തപുരം – 242, കൊല്ലം – 262, പത്തനംതിട്ട – 76, ആലപ്പുഴ – 129, കോട്ടയം – 35, ഇടുക്കി – 2, എറണാകുളം – 40, തൃശ്ശൂർ – 308, പാലക്കാട് – 120, വയനാട് – 3, കോഴിക്കോട് – 103, കണ്ണൂർ – 84, മലപ്പുറം – 243, കാസർകോട് – 44 എന്നിങ്ങനെയാണ് ജില്ലകളിലെ ഗുണഭോക്താക്കളുടെ എണ്ണം.

Read Also: ഖത്തർ എജ്യുക്കേഷൻ സിറ്റിയിലെ രണ്ടാം പാതയിലെ സർവ്വീസുകൾ ഉടൻ ആരംഭിക്കും: സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button