ചണ്ഡിഗഡ്: ലഹരി, മതനിന്ദ കേസുകളിലെ കുറ്റക്കാരെ ശിക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ഇല്ലാതാക്കുന്നതാണ് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധുവിന്റെ ആരോപണങ്ങളെന്ന് അഡ്വക്കറ്റ് ജനറല്‍ എ.പി.എസ് ഡിയോള്‍. തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ സ്വന്തം സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ആക്രമണം അഴിച്ചുവിടുകയാണ് സിദ്ധു ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്തണമെങ്കില്‍ അഡ്വക്കറ്റ് ജനറലിനെ മാറ്റണമെന്ന് നിബന്ധന വച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം സിദ്ധുവിനെതിരെ രംഗത്ത് വന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായാണ് സിദ്ധു പാര്‍ട്ടിയിലെ സഹപ്രവര്‍ത്തര്‍ക്ക് മേല്‍ തെറ്റായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും ഡിയോള്‍ പ്രസ്താവനയില്‍ പറയുന്നു. സിഖ് മതഗ്രന്ഥത്തെ അവഹേളിക്കുകയും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് വേണ്ടി ഹാജരായ ഡിയോളിന് എജി ആയിരിക്കാന്‍ അവകാശമില്ലെന്നായിരുന്നു സിദ്ധുവിന്റെ നിലപാട്. അതേസമയം ഡിയോള്‍ രാജി കത്ത് നല്‍കിയെങ്കിലും മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി രാജി തള്ളിയതായാണ് വിവരം.
Read Also : എംജി സര്‍വകലാശാലയിലെ ജാതിവിവേചനം: അധ്യാപകന്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെ മാറ്റി
പഞ്ചാബ് ഹരിയാന കോടതിയിലെ സീനിയര്‍ അഭിഭാഷകനായ എ.പി.എസ് ഡിയോള്‍ സെപ്റ്റംബറിലാണ് സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറലായി നിയമിതനായത്. പഞ്ചാബില്‍ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കൊടുവില്‍ പിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ച സിദ്ധു കഴിഞ്ഞ ദിവസം രാജി പിന്‍വലിച്ചിരുന്നു. പക്ഷെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ എ.പി.എസ് ഡിയോളിനെ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു സിദ്ധു പാര്‍ട്ടിക്ക് മുന്നില്‍ വച്ച ആവശ്യം.
Post Your Comments