Latest NewsNewsLife StyleFood & CookeryHealth & Fitness

റാഗി കുട്ടികള്‍ക്കെന്ന പോലെ​ മുതിര്‍ന്നവര്‍ക്കും ഉത്തമമാണ്

കൂരവ്, മുത്താറി, പഞ്ഞപ്പുല്ല് എന്ന പേരിലും റാ​ഗി അറിയപ്പെടുന്നു

റാഗി കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഒരു പോലെ ഉത്തമമാണ്. റാ​ഗി കൂരവ്, മുത്താറി, പഞ്ഞപ്പുല്ല് എന്ന പേരിലും അറിയപ്പെടുന്നു. രാ​ഗിയിൽ കാത്സ്യം, വിറ്റാമിനുകള്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്സ് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

നാരുകളാല്‍ സമ്പന്നമായ ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ്. കൂടാതെ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടാനും കൂരവ് കഴിക്കുന്നത് നല്ലതാണ്.

Read Also: പല്ലുവേദന മാറ്റാൻ വീട്ടു വൈദ്യം

മറ്റു ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ റാഗിപ്പൊടിയില്‍ ഏറ്റവും കൂടുതല്‍ കാത്സ്യം കാണപ്പെടുന്നു. ​റാ​ഗിയുടെ ഉപയോഗം എല്ലുകളെ ബലപ്പെടുത്തുന്നു. അതിനോടൊപ്പം പല്ലുകളെ ശക്തമാക്കുകയും ചെയ്യുന്നു.

റാഗി ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. സ്ട്രെസ് കുറയ്ക്കുന്നതിനും ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവ അകറ്റുന്നതിനും നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ പുറന്തള്ളാനും സഹായിക്കുന്നു.

റാഗി കഴിക്കുന്നതിലൂടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കാനാകുകയും അതുവഴി പ്രമേഹത്തെ തടയാനും കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button