Latest NewsKeralaMollywoodNewsIndiaEntertainment

റബേക്ക ചെയ്തത് തെമ്മാടിത്തരം, വിളിച്ചു വരുത്തി അപമാനിച്ചു: കടുത്ത വിമര്‍ശനം

തനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്ന നടി ഹരിതയെ റബേക്കാ പൂളിലേക്ക് തള്ളിയിട്ട വീഡിയോ വിമർശനം നേരിടുകയാണ്.

കസ്തൂരിമാന്‍ എന്ന പരമ്പരയിൽ കാവ്യയായെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റബേക്ക സന്തോഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റബേക്കയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. നീണ്ട നാളുകളായി സംവിധായകന്‍ ശ്രീജിത്തുമായി പ്രണയത്തിലായിരുന്നു താരം. നവംബർ ഒന്നാം തീയതി എറണാകുളത്ത് വച്ച് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

ഇപ്പോഴിതാ, റബേക്കയ്ക്കെതിരെ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്ന നടി ഹരിതയെ റബേക്കാ പൂളിലേക്ക് തള്ളിയിട്ട വീഡിയോ വിമർശനം നേരിടുകയാണ്. ഹരിതയെ പൂളില്‍ നിന്നും കയറ്റാനായി ശ്രമിച്ച നടി പ്രതീക്ഷയെയും പൂളിലേക്ക് വലിച്ച് ഇടുകയായിരുന്നു. പിന്നീട് രണ്ടുപേരും പൂളില്‍ നിന്ന് കേറാന്‍ ശരിക്കും കഷ്ടപ്പെട്ടു. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

read also: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ പതിനേഴുകാരന്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

വിവാഹത്തിന് പങ്കെടുക്കാന്‍ ഒരുങ്ങി വന്ന തന്റെ സുഹൃത്തുക്കളെ ഇത്രയും ആളുകളുടെ മുന്നില്‍ വച്ച് പൂളിലേക്ക് തള്ളിയിട്ടത് ഒട്ടും ശരിയായില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. റബേക്ക ചെയ്തത് തെമ്മാടിത്തരം ആണെന്നും ചിലർ പറയുന്നു. വിളിച്ചുവരുത്തി അപമാനിച്ചു എന്നാണ് മറ്റൊരു വിമര്‍ശനം. അവരെ വെള്ളത്തിലിട്ട് അതുപോലെ റബേക്കയെയും വെള്ളത്തില്‍ എടുത്തിടണും ഇവള്‍ ഒരു അഹങ്കാരിയാണെന്നുമൊക്കെയാണ് വീഡിയോയുടെ കമന്റുകള്‍ വരുന്നുണ്ട്.

shortlink

Post Your Comments


Back to top button