ഭക്ഷണത്തിന് ശേഷം കുളിക്കുകയും വായ് കഴുകുകയും ചെയ്താൽ മത്സ്യം കഴിച്ചതിന്റെ ഗന്ധം മാറ്റാന്‍ സാധിക്കും. എന്നാല്‍ വിയര്‍പ്പിന്റെ ദുര്‍ഗന്ധം മാറ്റാന്‍ യാതൊരു മാര്‍ഗവും ആരും കണ്ടുപിടിച്ചിട്ടില്ല. ചിലര്‍ ഒരു കാരണവും ഇല്ലാതെ വിയര്‍ക്കും. ചിലരുടെ വിയര്പ്പിന് വല്ലാത്ത ദുര്‍ഗന്ധവും ഉണ്ടാകും. മദ്യപാനം മൂലവും ശരീര ദുര്‍ഗന്ധം ഉണ്ടാകും.
Read Also: ഇനി സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ല : സ്ത്രീധന നിരോധനം പ്രഖ്യാപിച്ച് ഒരു വാർഡ്
മദ്യത്തിലെ അസറ്റിക് ആസിഡും ശരീരത്തിലെ ബാക്റ്റീരിയയും ചേര്‍ന്ന് ദുര്‍ഗന്ധമുള്ള വിയര്‍പ്പിനെ ഉണ്ടാക്കുന്നു. മുട്ടയും പാലും ശരീരത്തിലെ ദുര്‍ഗന്ധത്തിന് കാരണമാകും. ഇവയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറിന്റെ അംശമാണ് ചീഞ്ഞ മുട്ടയുടെ ഗന്ധം ഉണ്ടാക്കുന്നത്. സള്‍ഫര്‍ പലപ്പോഴും ത്വക്കിലെ ബാക്റ്റീരിയയുമായി ചേര്‍ന്നാണ് ഇത്തരം ദുര്‍ഗന്ധം ഉണ്ടാക്കുന്നത്. അതിനാല്‍ ഇവ ഭക്ഷണത്തില്‍ മിതമായി മാത്രം ഉപയോഗിക്കുക.
സവാള, വെളുത്തുളളി തുടങ്ങിയ സുഗന്ധ വ്യജ്ഞനങ്ങളും കോളിഫ്ലവറുമൊക്കെ ഇത്തരത്തില്‍ ശരീരത്തിലെ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. കോളിഫ്ലവറില്‍ അടങ്ങിയിരിക്കുന്ന സള്‍ഫർ ആണ് ദുര്‍ഗന്ധത്തിന് കാരണമാകുന്നത്. സവാള, വെളുത്തുളളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക് പദാര്‍ത്ഥങ്ങളാണ് ഇതിന് കാരണം. ഇവ ശരീരത്തിലെ വിയര്‍പ്പുമായി ചേരുമ്പോഴാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്.
Post Your Comments