രാവിലെ എഴുന്നേൽക്കാൻ മടിയില്ലാത്തവർ ആരും ഉണ്ടായിരിക്കില്ല. മടി എന്നുപറയുന്നത് വളരെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന ഒരു കാര്യമാണ്. എന്നാൽ സാധാരണ ജീവിതത്തിൽ വിജയം നേടിയിട്ടുള്ളവരൊന്നും പത്തുമണി വരെ കിടന്നുറങ്ങുന്നവർ അല്ല. അവർ കുറച്ച് സമയം മാത്രമേ കിടന്നു ഉറങ്ങാറുള്ളു. അത്രത്തോളം ആ ജീവിതത്തെ കൂടുതൽ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഒരു മനുഷ്യൻ ആവശ്യമുള്ള ഉറക്കം മാത്രമാണ് അവർ ചെയ്യുന്നത്.
ഏറ്റവും കൂടുതൽ ഊർജ്ജം ലഭിക്കുന്നത് അല്ലെങ്കിൽ ഏറ്റവും കൂടുതൽ ഉണർവ് ലഭിക്കുന്നത് രാവിലെയാണ്. നമ്മൾ എന്ത് ജോലിയും ചെയ്തോട്ടെ, ഏറ്റവും കഠിനമായ ഒരു ജോലിയാണ് രാവിലെ ചെയ്യേണ്ടത് എന്ന് തന്നെ വച്ചോ. എന്നാൽ രാവിലെ തന്നെ ചെയ്യാൻ ആരംഭിച്ചാൽ വളരെ പെട്ടെന്ന് തന്നെ തീരുന്നത് നമുക്ക് കാണാൻ സാധിക്കും. അത്രത്തോളം ഊർജ്ജമാണ് രാവിലെ നമുക്ക് തോന്നുന്നത്. ഏതൊരു ജോലിയും പെട്ടെന്ന് ചെയ്തു തീർക്കുവാൻ തോന്നുന്ന ഊർജ്ജം രാവിലെ മാത്രമാണ് നമുക്ക് തോന്നുന്നത് എന്നതാണ് മറ്റൊരു സത്യം.
Read Also :ഇനി മുടി കൊഴിച്ചിലിനെ പേടിക്കേണ്ട : ഇക്കാര്യങ്ങൾ ചെയ്താൽ മതി
കുറച്ചെങ്കിലും മനോഹരമായി ചിന്തിക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ജീവിതത്തിൽ എന്തെങ്കിലും നേടണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ മടിയൊക്കെ മാറ്റിവെച്ച് നേരത്തെ ഉണരാൻ ആണ് ശ്രമിക്കേണ്ടത്. കാരണം അങ്ങനെയാകുമ്പോൾ നമ്മുടെ പകുതി ജോലികൾ തീരുന്നത് നമുക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും. സാധാരണമായി രാവിലെ എഴുന്നേറ്റ് ജോലി ചെയ്യുമ്പോഴാണ് വൈകുന്നേരം ചെയ്യുന്നതിലും നമുക്ക് ഉന്മേഷം തോന്നുന്നത്, യാതൊരു ക്ഷീണവും ഇല്ലാതെ വളരെ ഇഷ്ടത്തോടെ നമുക്ക് ജോലി ചെയ്തു തീർക്കാൻ സാധിക്കും. അത് തന്നെയാണ് വേണ്ടത്.
വേണമെങ്കിൽ നമുക്ക് രാവിലെ 8 മണി വരെ കിടന്നുറങ്ങാം. യാതൊരു കുഴപ്പവുമില്ല, പക്ഷേ രാവിലെ എട്ടുമണിക്ക് ഉണർന്നു ജോലി ചെയ്യുന്നതും രാവിലെ നാലുമണിക്ക് ഉണർന്ന് ജോലി ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നത് മറ്റൊരു സത്യം കൂടി ആണെന്ന് മാത്രം.
Post Your Comments