Latest NewsUSANewsInternational

ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് പിന്നാലെ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകി അമേരിക്ക

വാഷിംഗ്ടൺ : ഇന്ത്യയുടെ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകി അമേരിക്ക. കൊവാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് നവംബർ 8 മുതൽ രാജ്യത്ത് പ്രവേശിക്കാം. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതിന് പിന്നാലെയാണ് അമേരിക്കയുടെ നിർണായക തീരുമാനം.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) അല്ലെങ്കിൽ ഡബ്ല്യുഎച്ച്ഒ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ച വാക്‌സിൻ സ്വീകരിച്ച വിദേശ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുന്നതാണ് യുഎസിന്റെ പുതിയ യാത്രാ വ്യവസ്ഥ. ഫൈസർ, ജോൺസൺ ആന്റ് ജോൺസൺ, മോഡേണ, ആസ്ട്രാസെനക, കൊവിഷീൽഡ്, സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകൾക്കും യുഎസ് അനുമതി നൽകും.

Raed Also  :  ശാസ്ത്രത്തെ മറികടന്ന് ‘ജപിച്ച് ഊതൽ’: കൂടുതൽ കുടുംബങ്ങളിലേക്ക് അന്വേഷണവുമായി പോലീസ്

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിന് കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചത്. ലോകാരോഗ്യ സംഘടന അംഗീകാരം നൽകുന്ന ഏഴാമത്തെ വാക്‌സിനാണ് കൊവാക്‌സൻ. ഇതിനിടെ ഓസ്ട്രേലിയ, ഇറാൻ, മെക്സിക്കോ, ഒമാൻ, ഗ്രീസ്, മൗറീഷ്യസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ കൊവാക്സിൻ അംഗീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button