കുറ്റ്യാടി: കാവിലുമ്പാറ മുളവട്ടത്തും ചാപ്പൻതോട്ടത്തും ചൊവ്വാഴ്ച വൈകീട്ടുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് 31 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രണ്ടു ദിവസം നീണ്ടു നിന്ന അതിശക്തമായ മഴയെ തുടർന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്.
Also Read : അർധരാത്രി കക്കൂസ് മാലിന്യം റോഡിൽ തള്ളി, പ്രതികളെക്കൊണ്ട് തന്നെ വൃത്തിയാക്കിച്ചു പൊലീസ്
ഇതിനോടകം 121 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്.
ചൊവ്വാഴ്ച ആറു കുടുംബങ്ങളെയാണ് മാറ്റിയതെങ്കിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ബുധനാഴ്ച ജില്ല ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് ബാക്കിയുള്ളവരക്കൂടി മാറ്റിയത്.
21 കുടുംബങ്ങളിലെ 88 പേർ സ്കൂളിലും 10 കുടുംബങ്ങളിലെ 29 പേർ ശിശുമന്ദിരത്തിലുമാണുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തിര സഹായം നൽകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ക്യാമ്പിലുള്ളവർക്ക് റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
Post Your Comments