
മാഞ്ചസ്റ്റർ: ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാന്റക്കെതിരായ മത്സരത്തിൽ അവസാന നിമിഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയത്തില്‍ നിന്ന് രക്ഷിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം മൈക്കിള്‍ ജോര്‍ദാനോട് ഉപമിച്ചിരിക്കുകയാണ് ഒലെ ഗണ്ണാര്‍ സോള്‍ഷ്യര്‍.
ഇന്നലെ അവസാന മിനുട്ടുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഇത് മൂന്നാം തവണയാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രക്ഷകനാകുന്നത്. ഇരുടീമുകളും രണ്ട് വീതം നേടി മത്സരം സമനിലയിൽ അവസാനിച്ചു.
Read Also:- ടൈഗുണിന് മികച്ച മുന്നേറ്റം, ബുക്കിങിൽ വൻ കുതിപ്പ്!
‘ഫുട്‌ബോള്‍ കളിച്ചതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് റൊണാള്‍ഡോ. ചിക്കാഗോ ബുള്‍സില്‍ മൈക്കല്‍ ജോര്‍ദാന്‍ കാണിച്ചത് തന്നെയാണ് ഇപ്പോള്‍ റൊണാള്‍ഡോ ഇവിടെ കാണിക്കുന്നത്. അവസാന നിമിഷത്തില്‍ പന്ത് ആര്‍ക്കെങ്കിലും വീഴണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ക്രിസ്റ്റ്യാനോയ്ക്കാണ്. ചിക്കാഗോ ബുള്‍സില്‍ ജോര്‍ദാന് പന്ത് കിട്ടാനാണ് ഏവരും ആഗ്രഹിച്ചിരുന്നത്’ ഒലെ പറഞ്ഞു.
Post Your Comments