ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും കൊറോണ കേസുകള്‍ വീണ്ടും കുത്തനെ
ഉയരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ് പുതിയ കൊറോണ കണക്കുകള്‍ എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ച മാത്രം 93 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച്ച ഇത് 54 ആയിരുന്നു. ഓഗസ്റ്റ് ഒന്‍പതിന് ശേഷം ചൈനയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. പ്രാദേശിക തലത്തില്‍ രോഗം വ്യാപിക്കുന്നത് ചൈനയെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരിലാണ് കൂടതലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read Also : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമത്തിൽ കാർട്ടൂൺ പങ്ക് വെച്ചു: ചൈനയിൽ യുവാവ് ജയിലിലായി
ഷോപ്പിംഗ് മാളുകളിലും, സൂപ്പര്‍ മാര്‍ക്കറ്റിലും, ഹോട്ടലിലും, തിയറ്ററിലുമെല്ലാം പരിശോധന ശക്തമാക്കിയിട്ടുണ്ട്. വീടിന് പുറത്തേയ്ക്ക് ഇറങ്ങുന്നതും കൂട്ടം കൂടുന്ന ചടങ്ങുകള്‍ പാടില്ലെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതി തീവ്ര വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദമാണ് പടരുന്നതെന്നാണ് വിവരം. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2019 ല്‍ ചൈനയിലെ തെക്കു കിഴക്കന്‍ പ്രവിശ്യയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് വൈറസ് ബാധ ലോകമാകെ വ്യാപിക്കുകയായിരുന്നു. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാണ് രാഷ്ട്രങ്ങള്‍ വൈറസ് വ്യാപനം തടഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ചൈനയിലെ ലാബും മാര്‍ക്കറ്റും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments