താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഗർഭിണിയെ ഭർത്താവ് തീകൊളുത്തി.ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിൽ. ഭർത്താവ് അനിൽ ചൗരസ്യ പോലീസ് പിടിയിൽ. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകശ്രമം നടന്നത്.
അതേസമയം കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയ യുവാവിനെ അതിവിദഗ്ധമായി കുടുക്കി പൊലീസ്. സി സി ടിവി ദൃശ്യങ്ങളുടേയും സൈബര്‍ സെല്ലിന്റേയും സഹായത്തോടെയാണ് പ്രതിയേയും പെണ്‍കുട്ടിയേയും പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാള്‍ ആശയവിനിമയം നടത്തിയതും ഇൻസ്റ്റഗ്രാമിലൂടെ മാത്രമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്.
Post Your Comments