Latest NewsFootballNewsInternationalSports

മെസ്സിയുടെ ആ റെക്കോർഡ് ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം

പാരീസ്: ഫുട്ബാളിലെ മികച്ച രണ്ട് താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും. കളിക്കളത്തിൽ മികച്ചു നിൽക്കുന്ന ഇരുവരും പരസ്പരം റെക്കോഡുകള്‍ ഭേദിക്കാറുണ്ട്. എന്നാല്‍ അധികവും അത് ക്ലബ് ഫുട്ബോൾ കണക്കുകളിലാകും. എന്നാല്‍ ഇപ്പോള്‍ ലയണല്‍ മെസ്സി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ച ഒരു റെക്കോഡ് കൂടി മറികടന്നിരിക്കുകയാണ് റൊണാള്‍ഡോ. റൊണാള്‍ഡോ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിനാണ് ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചിരിക്കുന്നത്.

ഓഗസ്റ്റിൽ സ്പാനിഷ് ക്ലബായ ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് കൂടുമാറിയതിന് പിന്നാലെ നിരവധി ചിത്രങ്ങള്‍ മെസ്സി ഇന്‍സ്റ്റയില്‍ പങ്കുവച്ചിരുന്നു. അവയില്‍ പലതും വൈറലായി മാറി. ഹോംഗ്രൗണ്ടായ പാര്‍ക് ഡി പ്രിന്‍സസില്‍ ഭാര്യ ആന്‍റനെല്ലക്കും മക്കള്‍ക്കുമൊപ്പം പിഎസ്ജി ജഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന മെസ്സിയുടെ ചിത്രത്തിന് 22 ദശലക്ഷമാളുകളാണ് ലൈക്കടിച്ചത്.

Read Also:- ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനം ഇനി മൈക്രോസോഫ്റ്റിന് സ്വന്തം

പിഎസ്ജിയില്‍ എത്തി മെഡിക്കല്‍ പരിശോധന നടത്തുകയും ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നതടക്കം 10 ചിത്രങ്ങള്‍ പോസ്റ്റിനോടൊപ്പമുണ്ടായിരുന്നു. ‘ഞങ്ങള്‍ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്ന വാര്‍ത്ത സസന്തോഷം പ്രഖ്യാപിക്കുന്നു. ഞങ്ങളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു. നിങ്ങളെ അധികകാലം കാത്തിരിക്കാന്‍ വയ്യ’ റൊണാള്‍ഡോ ഇൻസ്റ്റയിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. നാല് കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ്പൂളില്‍ ഉല്ലസിക്കുന്ന ചിത്രവും റൊണാള്‍ഡോ ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button