KeralaLatest News

കൂടെ നിന്നവർക്ക് നന്ദി അറിയിച്ച് നമോ ടിവി ഉടമ രഞ്ജിത്ത് എബ്രഹാം തോമസ്

ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പൊലീസിന് മുൻപാകെ ഹാജരായത്.

തിരുവല്ല : മത വിദ്വേഷമുണ്ടാക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ യുട്യൂബ് ചാനൽ ഉടമ രഞ്ജിത്ത് എബ്രഹാം തോമസിനു ഇന്നലെ തന്നെ ജാമ്യം ലഭിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവരുടെ പരാതിയിൽ കഴിഞ്ഞ മാസം കേസെടുത്തെങ്കിലും പ്രതികൾ ഒളിവിലായിരുന്നു. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പൊലീസിന് മുൻപാകെ ഹാജരായത്.

ഇവരുടെ ഓഫിസിൽനിന്ന് ഹാർഡ് ഡിസ്ക് അടക്കമുള്ള സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തു. അതേസമയം ജാമ്യം കിട്ടിയതിൽ കൂടെ നിന്നവർക്ക് നന്ദി അറിയിച്ചു രഞ്ജിത് ഫേസ്‌ബുക്കിൽ കുറിപ്പ് ഇട്ടു. കൂടെ നിന്നവർക്കും പിന്നിൽ നിന്ന് കുത്തിയവർക്കും നന്ദി അറിയിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർക്കും ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിനും ഹിന്ദു മഹാസഭ നേതാവിനും മറ്റും രഞ്ജിത് നന്ദി അറിയിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം;

നമോ ടിവി കേസില്‍ സ്റ്റേഷനില്‍ ഹാജരായി. അന്ന് തന്നെ കോടതിയില്‍ നിന്ന് ജാമ്യവും കിട്ടി… കട്ടക്ക് കൂടെ നിന്ന ഹിന്ദു മഹാ സഭയോടും സംസ്ഥാന അധ്യക്ഷന്‍ കിഷന്‍ ചേട്ടനോടും പ്രവര്‍ത്തകരോടും ഒരായിരം നന്ദി…
എല്ലാ പിന്തുണയും തന്ന് സ്വന്തം സഹോദരനെ പോലെ സ്നേഹിക്കുകയും കരുതുകയും ചെയ്ത ബിജെപി സംസ്ഥാന വക്താവ് ശ്രീ സന്ദീപ് ജി വാരിയര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി…

ഹിന്ദു ഐക്യവേദി സംസ്ഥാന ജന സെക്രട്ടറി ആര്‍. വി ബാബു ചേട്ടന്‍, ഹിന്ദു സേവാകേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ പ്രതീഷേട്ടനും പ്രവര്‍ത്തകരും, അഖില കേരള ഈഴവ സമുദായം സെക്രട്ടറി ബിജു ചേട്ടന്‍, ബിജെപി കുളനട പഞ്ചായത്ത് സെക്രട്ടറി പ്രമോദേട്ടന്‍…
പ്രിയ സുഹൃത്തുക്കളായ ജയകൃഷ്ണന്‍ വേണുഗോപാലിനും, കാസ പ്രസിഡന്റ് കെവിന്‍ ബ്രോക്കും

ഞങ്ങള്‍ക്ക് വേണ്ടി കേസ് വാദിക്കുകയും ഹാജരാകുകയും ചെയ്ത
അഡ്വ. രാജേന്ദ്രന്‍ സാര്‍, അഡ്വ. അഭിലാഷ് ചന്ദ്രന്‍…
പിന്നെ എണ്ണിയാലൊടുങ്ങാത്ത ബിജെപി പ്രവര്‍ത്തകര്‍ക്കും നന്ദി നന്ദി നന്ദി…
Nb; മുന്നില്‍ നിന്ന് പണിഞ്ഞവരോടും പിന്നില്‍ നിന്ന് കുത്തിയവരോടും

shortlink

Post Your Comments


Back to top button