KeralaLatest NewsNews

29 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ഭീം ആര്‍മി സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍

പിടിയിലായത് എംജി സര്‍വകലാശാലയിലെ സമരപ്പന്തലില്‍ വെച്ച്

കോട്ടയം: 29 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭീം ആര്‍മി പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായി. ഇടുക്കി അടിമാലി പോലീസ് ആണ്, ഭീം ആര്‍മി സംസ്ഥാന അധ്യക്ഷന്‍ റോബിന്‍ ജോബിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ രാമങ്കരി സ്വദേശിനിയായ 29 കാരിയുടെ പരാതിയിലാണ് റോബിന്‍ ജോബിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആദ്യം രാമങ്കരി പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒക്ടോബര്‍ ആദ്യ ആഴ്ചയാണ് രാമങ്കരി സ്വദേശിനിയായ പെണ്‍കുട്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പരാതി രാമങ്കരി പൊലീസിന് കൈമാറുകയായിരുന്നു.

Read Also : മാ​ന​സ വധക്കേസ്: രഖില്‍ ഒന്നാം പ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

അടിമാലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. 2019 ലാണ് കേസിനാസ്പദമായ ലൈംഗിക പീഡനം നടന്നത്. വിവാഹവാഗ്ദാനം നല്‍കിയാണ് ലൈംഗിക പീഡനം നടത്തിയതെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനം നടന്നത് അടിമാലിയില്‍ ആയതിനാല്‍ രാമങ്കരി പോലീസില്‍ നിന്നും കേസ് അടിമാലി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഈ സംഭവത്തിലാണ് റോബിന്‍ അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button