സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ലാവയുടെ പുതിയ 5ജി ഫോണ്‍ നവംബര്‍ 9ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ലാവ അഗ്നി 5ജി എന്ന സ്മാര്‍ട് ഫോണിന്റെ ഫീച്ചറുകളും വിലയും കമ്പനി നേരത്തെ തന്നെ പുറത്തുവിട്ടതും ശ്രദ്ധേയമാണ്. ലോഞ്ചിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. ലാവ അഗ്നി 5ജിയുടെ ലോഞ്ച് ഇവന്റ് ലൈവ് സ്ട്രീം ചെയ്യും.
ഫോണിന്റെ ഫീച്ചറുകളെയും രൂപകല്പനയെയും കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സെല്‍ഫി ക്യാമറയ്ക്കായി പഞ്ച്-ഹോള്‍ കട്ട്ഔട്ടിനൊപ്പം 90Hz റിഫ്രെഷ് റേറ്റുള്ള ഡിസ്പ്ലേയാണ് പുതിയ ലാവ ഫോണില്‍ ഉണ്ടാവുകയെന്ന് ഇവ സൂചിപ്പിക്കുന്നു. ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 810 5ജി ചിപ്സെറ്റാണ് ഇതിലുള്ളത്. 5,000 എംഎഎച്ച് ആണ് ബാറ്ററി. കണക്റ്റിവിറ്റിക്കായി യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് പ്രതീക്ഷിക്കുന്നു. സമീപത്തായി 3.5 എംഎം ഹെഡ്ഫോണ് ജാക്കും ഇരുവശത്തും സ്പീക്കര്‍ ഗ്രില്ലും ഉണ്ടാകും.
ലാവ അഗ്നി 5G ആന്‍ഡ്രോയിഡ് 11-ലായിരിക്കും പ്രവര്‍ത്തിക്കുക. പിന്നില്‍ മൂന്നു ക്യാമറകളും ഒരു എല്‍ഇഡി ഫ്ലാഷും ഉണ്ടാകും. 64 മെഗാപിക്സലിന്റേതാണ് പ്രൈമറി ക്യാമറ. കമ്പനി ഇതുവരെ പങ്കിട്ട ചിത്രങ്ങളില്‍ ഫിയറി ബ്ലൂ എന്ന ഒറ്റ ബ്ലൂ കളര്‍ ഓപ്ഷന് മാത്രമാണ് കാണുന്നത്. ഫോണിന്റെ വലതുവശത്താണ് പവര്‍ ബട്ടണ്‍, എതിര്‍വശത്ത് വോളിയം നിയന്ത്രിക്കാനുള്ള ബട്ടനുകളും കാണാം.
Read Also:- ചൂടുവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ!
ഔദ്യോഗിക വെബ്സൈറ്റില്‍ സ്മാര്‍ട് ഫോണിന്റെ ലിസ്റ്റിങ്ങില്‍ വില പോലും വെളിപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലാവ അഗ്നി 5ജിയുടെ ഇന്ത്യയിലെ വില 19,999 രൂപയാണ്. ഇതോടെ, ലോഞ്ച് ചെയ്യുന്നതിന് മുന്‍പ് തന്നെ ലാവ അഗ്നി 5 ജിയെക്കുറിച്ച് മിക്ക വിവരങ്ങളും പുറത്തുവന്നു. ഹാന്‍ഡ്സെറ്റ് ഒരൊറ്റ മെമ്മറി വേരിയന്റിലാണോ അതോ വ്യത്യസ്ത റാമും സ്റ്റോറേജുമുള്ള ഒന്നിലധികം ഓപ്ഷനുകളുണ്ടോ എന്നതാണ് ഇനി അറിയാനുള്ള പ്രധാന കാര്യം.
Post Your Comments