Latest NewsKeralaNews

‘പോടെയ്, പോയി തരത്തില്‍ കളിക്ക്’: കോൺഗ്രസ് സമരത്തിനെതിരെ പ്രതികരിച്ച ജോജുവിനെ വെല്ലുവിളിച്ച് ശബരിനാഥന്‍

കൊച്ചി: ആലുവയിൽ മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ വഴിതടയലിനെതിരെ പരസ്യമായി പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ കെഎസ് ശബരിനാഥന്‍. ‘പോടെയ്. പോയി തരത്തില്‍ പോയി കളിയ്ക്ക്’ എന്നാണ് ശബരിനാഥന്‍ ജോജുവിനെ വെല്ലുവിളിച്ചത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സിലായിരുന്നു ശബരിനാഥന്റെ വെല്ലുവിളി.

ജോജുന്റെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തല്ലിത്തകർത്തിരിന്നു. ഇതിനെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. ജോജുവിനെ സാമൂഹിക വിരുദ്ധനെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് സുധാകരന്റെ പ്രതികരണം. ജോജു ഗുണ്ടയാണെന്നും ക്രിമിനൽ ആണെന്നുമായിരുന്നു സുധാകരൻ ആരോപിച്ചത്.

ഇന്ന് രാവിലെയാണ് വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള റോഡിലെ ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ജോജു പ്രതികരിച്ചത്. പിന്നാലെയാണ് ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഇതിനിടെ ജോജു മദ്യപിച്ചാണ് പ്രതികരിച്ചതെന്ന ആരോപണവും കോണ്‍ഗ്രസ് ഉയര്‍ത്തി. എന്നാല്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയില്ലെന്നും ജോജു തന്നെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button