KeralaMollywoodLatest NewsNewsEntertainment

രാഷ്ട്രീയ ഹിജഡകള്‍ക്ക്, രാപ്പകലില്ലാതെ കഷ്ടപ്പെട്ട് വണ്ടി വാങ്ങിക്കുന്നവന്റെ വിഷമം മനസിലാവില്ല: ബൈജു എന്‍ നായര്‍

സ്വതന്ത്രമായി ചിന്തിക്കുന്ന, ആത്മാഭിമാനം ഇനിയും രാഷ്ട്രീയ കോമാളികൾക്ക് പണയം വെച്ചിട്ടില്ലാത്ത കേരള ജനത നിങ്ങൾക്കൊപ്പമുണ്ടാകും

കൊച്ചി: ഗതാഗതം തടഞ്ഞുള്ള കോണ്‍ഗ്രസ് സമരത്തിനെതിരേ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ തല്ലി തകർത്തു. ഈ വിഷയത്തിൽ ജോജുവിനെ പിന്തുണച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ ബൈജു എന്‍ നായര്‍.

യാതൊരു പ്രയോജനവുമുണ്ടാകാത്ത ഒരു കാര്യത്തിന്റെ പേരില്‍ രണ്ടു മണിക്കൂര്‍ വഴിയില്‍ കിടക്കേണ്ടി വന്നാല്‍ ഞാനും നിങ്ങളും പ്രതികരിച്ചാല്‍ അത് ഇങ്ങനെ തന്നെയായിരിക്കും. എന്നാല്‍ നമ്മള്‍ ഭീരുക്കളാണ്. നമ്മുടെ കാറിന്റെ ചില്ലിനെ സ്‌നേഹിക്കുന്ന ഭീരുക്കളെന്ന് ബൈജു ഫേസ്ബുക്കില്‍ കുറിച്ചു.

read also: പല്ലുതേക്കാതെ കുളിക്കാതെ നടന്നവനെയൊക്കെ സിനിമയില്‍ അഭിനയിപ്പിച്ചവര്‍ക്ക് തന്നെയിട്ടു പണിയുകയാണ്: വിനായകനെതിരെ വിമർശനം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വല്ലവൻ്റെയും കീശയിൽ കൈയിട്ട് അടിച്ചു മാറ്റുന്ന കാശു കൊണ്ട് ജീവിതം കഴിക്കുന്ന രാഷ്ട്രീയ ഹിജഡകൾക്ക്, രാപകലില്ലാതെ കഷ്ടപ്പെട്ട് കാശുണ്ടാക്കി വണ്ടി വാങ്ങിക്കുന്നവൻ്റെ വിഷമം മനസിലാവില്ല. മറ്റുള്ളവൻ്റെ സമയത്തിൻ്റെ വില മനസിലാക്കാതെ, നേതാക്കന്മാരുടെ വാക്കു കേട്ട്,പ്രതിഫലമായി കിട്ടുന്ന ബിരിയാണിയുടെ ഓർമയിൽ ജനങ്ങളെ തടയാനെത്തുന്ന അണികൾ എന്ന രാഷ്ട്രീയ കോമരങ്ങൾക്കു നേരെ ഉറഞ്ഞു തുള്ളിയ ജോജുവിൻ്റെ വാക്കുകൾ സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരു മലയാളിയുടെയും വാക്കുകളാണ്. യാതൊരു പ്രയോജനവുമുണ്ടാകാത്ത ഒരു കാര്യത്തിൻ്റെ പേരിൽ രണ്ടു മണിക്കൂർ വഴിയിൽ കിടക്കേണ്ടി വന്നാൽ ഞാനും നിങ്ങളും പ്രതികരിച്ചാൽ അത് ഇങ്ങനെ തന്നെയായിരിക്കും. എന്നാൽ നമ്മൾ ഭീരുക്കളാണ്. നമ്മുടെ കാറിൻ്റെ ചില്ലിനെ സ്നേഹിക്കുന്ന ഭീരുക്കൾ!
ജോജു, പ്രിയപ്പെട്ടവനേ… സ്വതന്ത്രമായി ചിന്തിക്കുന്ന, ആത്മാഭിമാനം ഇനിയും രാഷ്ട്രീയ കോമാളികൾക്ക് പണയം വെച്ചിട്ടില്ലാത്ത കേരള ജനത നിങ്ങൾക്കൊപ്പമുണ്ടാകും.
വി.ഡി. സതീശൻ എന്ന പ്രിയപ്പെട്ടെ സുഹൃത്തേ, അണികളെ യോർത്ത് അങ്ങ് ലജ്ജിക്കുക .
# SupportJoju

shortlink

Related Articles

Post Your Comments

Related Articles


Back to top button