Latest NewsNewsLife StyleHealth & FitnessHome & Garden

വീട്ടിൽ ഈച്ച ശല്യം ഉണ്ടോ?: മാറാൻ ഇതാ ചില പൊടിക്കെെകൾ

വീട്ടമ്മമാർക്ക് ഏറ്റവും തലവേദന ഉണ്ടാക്കുന്ന പ്രാണിയാണ് ഈച്ച.രോഗങ്ങൾ പരത്തുന്ന കാര്യത്തിലും ഈച്ച മുന്നിലാണ്. പലമാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്നത്‌ ഈച്ചകള്‍ വഴിയാണ്. വീട്ടിലെ ഈച്ചശല്യം അകറ്റാൻ ഇതാ പൊടിക്കെെകൾ .

തുളസി ഇലയ്ക്ക് ഈച്ചകളെ തുരത്താനുള്ള കഴിവുണ്ട്. തുളസിയുടെ ഇല നല്ലപോലെ പേസ്റ്റാക്കി പലയിടത്ത് വയ്ക്കുന്നതും ഈച്ചയെ തുരത്താന്‍ നല്ലതാണ്.

ഈച്ചശല്യം അകറ്റാൻ ഏറ്റവും മികച്ചതാണ് ഓറഞ്ചിന്റെ തൊലി. ഓറഞ്ചിന്റെ തൊലി മുറികളുടെ കോർണറുകളിൽ വയ്ക്കുന്നത് ഈച്ച ശല്യം മാത്രമല്ല പാറ്റ ശല്യം അകറ്റാനും സഹായിക്കും.

Read Also  :  കരമനയാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം നാലാം ദിവസം കണ്ടെത്തി

കര്‍പ്പൂരം കത്തിക്കുന്നത് ഈച്ചയെ ഒഴിവാക്കാന്‍ നല്ലതാണ്. ഇതിന്റെ പുകയടിച്ചാല്‍ ഈച്ച പമ്പകടക്കും. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും. കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ട് മേശയും മറ്റും തുടയ്ക്കുന്നതും നല്ലതാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് ഈച്ചകളെ വേഗത്തില്‍ അകറ്റാനാവും. അൽപം വിനെഗര്‍ ഒരു പാത്രത്തിലെടുത്ത്, ഈച്ചകള്‍ രക്ഷപെടാതിരിക്കാന്‍ അൽപം ലിക്വിഡ് ഡിറ്റര്‍ജന്‍റും അതില്‍ ചേര്‍ക്കുക. ഇതിന്റെ ​ഗന്ധം ഈച്ചകളെ ഇല്ലാതാക്കാൻ സഹായിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button