KeralaLatest NewsIndiaNews

ക്യൂബളമന്ത്രി പറയുന്നത് ടൂറിസം എന്ന പേരിൽ മദ്യം മാത്രംപോരാ, മദിരാക്ഷിയും ഇറക്കണം എന്നാണ്: പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: സ്‌പെയിനില്‍ ടൂറിസത്തിന്റെ മുഖ്യം സെക്‌സ് ടൂറിസമാണെന്നും ഇവിടെ സെക്സ് എന്നു പറഞ്ഞാല്‍ പൊട്ടിത്തെറി സംഭവിക്കുമെന്നും വ്യക്തമാക്കിയ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഡച്ച് മോഡൽ എന്ന നാടകത്തിനു ശേഷം പുതിയതായി അവതരിപ്പിക്കുന്ന നാടകത്തിന്റെ പേരാണ് ‘സ്പാനിഷ് മോഡൽ’ എന്നാണു ശ്രീജിത്ത് പണിക്കർ പരിഹസിക്കുന്നത്.

‘ക്യൂബളമന്ത്രി പറയുന്നത് ടൂറിസം എന്നപേരിൽ മദ്യം മാത്രം പോരാ, മദിരാക്ഷിയും ഇറക്കണം എന്നാണ്. നിറഞ്ഞ സദസ്സുകളിൽ, ക്ഷമിക്കണം, വെള്ളം നിറഞ്ഞ സദസ്സുകളിൽ രണ്ടുവർഷം പ്രദർശിപ്പിച്ച ‘ഡച്ച് മോഡൽ’ എന്ന സൂപ്പർഹിറ്റ്‌ നാടകത്തിനു ശേഷം ഞങ്ങൾ അഭിമാനപുരസ്സരം അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം ‘സ്പാനിഷ് മോഡൽ’, ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

Also Read:നവംബർ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ

സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാമ്ബസില്‍ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് സജി ചെറിയാൻ വിവാദപരാമര്‍ശം നടത്തിയത്. ‘സ്‌പെയിനില്‍ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാല്‍ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും. സ്‌പെയിനിലെ ടൂറിസത്തില്‍ മുഖ്യം സെക്‌സ് ടൂറിസമാണ്. ഇവിടെ സെക്‌സ് എന്ന് പറഞ്ഞാല്‍തന്നെ പൊട്ടിത്തെറിയാണ്. സ്‌പെയിനില്‍ ചെറുപ്പക്കാര്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോള്‍ ആവശ്യമുള്ളവര്‍ക്ക് കഞ്ചാവ് ചെടി വളര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതോടെ ഉപയോഗം നിലച്ചു’, സജി ചെറിയാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button