മസ്‌കത്ത്: ഒമാനിൽ കോവിഡ് വാക്‌സിനേഷന്റെ ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. രോഗബാധയേൽക്കാനുള്ള സാധ്യത കൂടുതലുള്ള വിഭാഗങ്ങളിൽ രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിനായാണ് ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചത്.
ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിന് മുൻഗണനയുള്ള വിഭാഗങ്ങളുടെ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. നവംബർ ആദ്യ ആഴ്ച്ച മുതൽ രാജ്യത്തെ അഞ്ച് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാനും തീരുമാനമായി. സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
Post Your Comments