ബീജിംഗ്: ചൈനയെ പ്രതിരോധത്തിലാക്കി വീണ്ടും കൊവിഡ് അതിവേഗം വ്യാപിക്കുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം രാജ്യത്ത് ഉയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍പത്തെ വ്യാപനത്തിലേതിനെക്കാള് അതിവേഗമുളളതാണ് ഇത്തവണത്തേതെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്കുന്ന സൂചന.
വടക്കുകിഴക്കന്‍ അതിര്‍ത്തി നഗരങ്ങളിലെ തുറമുഖങ്ങള്‍ വഴി വരുന്നവരിലൂടെ കൊവിഡ് സാദ്ധ്യത സംശയിച്ച് ഇവിടങ്ങളില്‍ വലിയ ജാഗ്രത തുടരുകയാണ്. ഒക്ടോബര്‍ 17നും 29 നുമിടയ്ക്ക് പ്രാദേശികമായി പടര്‍ന്ന് പിടിച്ച 377 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 14 പ്രവിശ്യകളിലാണ് അതിവേഗം പടരുന്ന കൊവിഡ് രോഗം കണ്ടെത്തിയത്. അതിവേഗ രോഗവ്യാപനമാണ് രാജ്യത്ത് നടക്കുന്നത്. പല നഗരങ്ങളിലും കണ്ടെത്തിയ കൊവിഡ് വകഭേദം രാജ്യത്തിന് പുറത്ത് നിന്നുളളതിന് തുല്യമായിരുന്നു. രാജ്യത്തെ അതിര്‍ത്തികളില്‍ അധികം സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളില്‍ രോഗം വ്യാപകമാണ്.
Post Your Comments