കണ്ണൂർ : പനി ബാധിച്ച് പെൺകുട്ടി മരിച്ചു. കണ്ണൂർ നാലുവയലിൽ ഹിദായത്ത് വീട്ടിൽ ഫാത്തിമ(11)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഫാത്തിമയെ ആശുപത്രിയിൽ എത്തിക്കുന്നത്. അപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കടുത്ത പനിയുണ്ടായിരുന്നുവെന്നും എന്നാൽ കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെന്നും പരിസരവാസികളും നാട്ടുകാരും ആരോപിക്കുന്നു. ശാസ്ത്രീയമായ ചികിത്സയും വൈദ്യപരിശോധനയും നൽകാൻ താല്പര്യമില്ലാത്തവരാണ് ഫാത്തിമയുടെ കുടുംബത്തിലുള്ളവരെന്നും ആരോപണമുയരുന്നുണ്ട്.
Read Also : ജമ്മുകാശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടുപേര്‍ കൂടി പിടിയില്‍: ഇതുവരെ അറസ്റ്റിലായത് 25 ഭീകരര്‍
ആധുനിക വൈദ്യശാസ്ത്ര ചികിത്സയേക്കാൾ മതപരമായ ചില ചികിത്സാരീതികളിലാണ് ഇവർക്ക് വിശ്വാസമെന്നും നാട്ടുകാരിൽ ചിലർ പറയുന്നു. നേരത്തെ ഫാത്തിമയുടെ കുടുംബത്തിലെ ഒരു ബന്ധുവും ഇത്തരത്തിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മരിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.
Post Your Comments