Latest NewsNews

റേഷന്‍ കാര്‍ഡുകള്‍ ഇനി എടിഎം കാര്‍ഡിന്റെ രൂപത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഇനി എടിഎമ്മിന്റെ രൂപത്തിലെത്തും. 65 രൂപയടച്ചാല്‍ അക്ഷയ കേന്ദ്രം വഴി പുതിയ കാര്‍ഡ് ലഭിക്കും. സര്‍ക്കാരിലേക്ക് ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.

നിലവില്‍ പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് എ ടിഎമ്മിന്റെ രൂപത്തിലേക്ക് മാറുന്നു. എടിഎം കാര്‍ഡിന്റെ വലിപ്പത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ നല്‍കാന്‍ പൊതുവിതരണ ഡയറക്ടര്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഈ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനമായത്. ഇത്തരം കാര്‍ഡ് ആവശ്യപ്പെടുന്നവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി അല്ലെങ്കില്‍ സിറ്റിസണ്‍ കേന്ദ്രങ്ങള്‍ വഴി കാര്‍ഡ് ലഭിക്കും.

Read Also:- ഇത്തരക്കാരിൽ ഹൃദയാഘാത സാധ്യത കൂടുതൽ!

പഴയ റേഷന്‍ കാര്‍ഡിനും നിയമ സാധ്യത നിലവിലുണ്ട്. അക്ഷയ കേന്ദ്രത്തില്‍ 65 രൂപയടച്ചാല്‍ എടിഎം രൂപത്തിലുള്ള കാര്‍ഡുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. സര്‍ക്കാരിലേക്ക് ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.

shortlink

Post Your Comments


Back to top button