ന്യൂഡല്‍ഹി: 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസുകാരെ ആക്രമിച്ച കേസില്‍ ഛോട്ടാരാജന് കുറ്റവിമുക്തന്‍. രാജനെതിരെ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നിലാണ് ഇയാള്‍ കുറ്റവിമുക്തനായിരിക്കുന്നത്. 1983ല്‍ മുംബൈ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. ഈ കേസിലാണ് രാജനെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എ.ടി.വാങ്കഡേ കുറ്റവിമുക്തനാക്കിയത്.
1983ല്‍ ടാക്സിയില്‍ മദ്യം കടത്തുകയായിരുന്ന ഛോട്ട രാജനെ മുംബൈ പൊലീസ് പിന്തുടര്ന്നു. രണ്ട് ഓഫീസര്‍മാരും നാല് കോണ്‍സ്റ്റബിള്‍ മാരും അടങ്ങുന്ന സംഘമാണ് ഇയാളെ പിന്തുടരുകയും പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തത്. എന്നാല്‍, കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് രണ്ട് പൊലീസുകാരെ കുത്തിയ ശേഷം രാജന് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് 2015 ഒക്ടോബറില്‍ ഛോട്ട രാജന് ഇന്തോനേഷ്യയില്‍ നിന്ന് അറസ്റ്റിലായതിന് ശേഷം മുംബൈ പൊലീസ് കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
Read Also: യുപിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍, എല്ലാ ജില്ലകളിലും വ്യവസായങ്ങള്‍ വരുന്നു : യോഗി ആദിത്യനാഥ്
കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ട് നല്‍കുകയാണ് സി.ബി.ഐ ചെയ്തത്. സാക്ഷികളില്ലെന്നും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്നുമായിരുന്നു സി.ബി.ഐ വാദം. എന്നാല്‍, ഹർജി തള്ളിയ കോടതി വിചാരണ തുടരാന്‍ ആവശ്യപ്പെട്ടു. തിരക്കുള്ള രാജവാഡി ആശുപത്രിക്ക് സമീപം നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു സാക്ഷിയെ പോലും കോടതിയില്‍ എത്തിക്കാന്‍ സാധിച്ചില്ലെന്ന് ഛോട്ടരാജന് വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു.
Post Your Comments