ThiruvananthapuramCOVID 19KeralaLatest NewsNews

കൊവിഡ് വ്യാപനം: എല്ലാ ജില്ലകളിലും സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി

ജില്ലകളില്‍ സമ്പര്‍ക്കാന്വേഷണം കൂടുതലുള്ള ജില്ലകളില്‍ കൊവിഡ് രോഗ വ്യാപനം കുറവാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ ജില്ലകളിലും സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുക, സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രധാന മാര്‍ഗം. ജില്ലകളില്‍ സമ്പര്‍ക്കാന്വേഷണം കൂടുതലുള്ള ജില്ലകളില്‍ കൊവിഡ് രോഗ വ്യാപനം കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കാന്വേഷണത്തിന്റെ ശരാശരി 4.25 ശതമാനമാണ്.

Read Also : കെ റെയില്‍: ഒരുപഠനവും ഉപദേശവും ഇല്ലാതെ കേവലം അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കെ. സുരേന്ദ്രന്‍

അതേസമയം നവംബര്‍ 1 മുതല്‍ സംസ്ഥാനത്തെ എല്ലാ വകുപ്പിനും കീഴിലുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, പകല്‍ പരിപാലന കേന്ദ്രങ്ങള്‍, ഷെല്‍റ്റേര്‍ഡ് വര്‍ക്ക്‌ഷോപ്പുകള്‍, ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിനേഷന്‍ കുറവുള്ള ജില്ലകള്‍ കണ്ടെത്തി വാക്‌സിനേഷന്‍ കൂട്ടാനുള്ള നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഡെല്‍റ്റാ പ്ലസ് വൈറസുകള്‍ സംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന കാര്യം ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ അവിടെ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ അടിയന്തിരമായി മാറ്റാനുള്ള നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button