Latest NewsKeralaNews

വിധി നടപ്പാക്കാൻ സമ്മതിക്കാത്തത് ജനാധിപത്യ വിരുദ്ധം: സര്‍ക്കാരിന്‍റെ വിഷമം മനസിലാക്കുന്നുവെന്ന് മാത്യൂസ് തൃതീയൻ

അത്തനാസിയോസ് മെത്രോപൊലീത്തയുടെ മരണത്തിൽ തനിക്കെതിരായ കേസിലും മാത്യൂസ് തൃതീയൻ പ്രതികരിച്ചു.

കോട്ടയം: സഭാ തർക്കത്തിൽ കോടതി വിധി നടപ്പാക്കാൻ സമ്മതിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് ഓർത്തഡോക്സ് പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ. സര്‍ക്കാരിന് പക്ഷമുണ്ടെന്ന് കരുതുന്നില്ലെന്നും വിധി നടപ്പാക്കുന്നതിലെ സർക്കാരിന്‍റെ വിഷമം സഭ മനസിലാക്കുന്നു. ഒരു പാര്‍ട്ടിയുമായും പ്രത്യേക അകലവുമില്ലെന്നും മാത്യൂസ് തൃതീയൻ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണം: സമീര്‍ വാങ്കഡെയെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും

അത്തനാസിയോസ് മെത്രോപൊലീത്തയുടെ മരണത്തിൽ തനിക്കെതിരായ കേസിലും മാത്യൂസ് തൃതീയൻ പ്രതികരിച്ചു. ‘കേസ് തന്നെ അപമാനിക്കാനുള്ള ശ്രമമാണ്. അതിന് വേണ്ടിയാണ് കള്ളക്കേസുണ്ടാക്കിയത്. തീവണ്ടിയിൽ നിന്ന് വീണുള്ള മരണത്തിൽ ദുരൂഹതയില്ലെന്ന് അന്വേഷണ ഏജൻസികളെല്ലാം കണ്ടെത്തിയതാണ്. തന്‍റെ മൊഴിയെടുത്തിട്ടില്ല’- ബാവ വ്യക്തമാക്കി. അത്തനാസിയോസ് മെത്രോപൊലീത്ത തീവണ്ടിയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ഓർത്തഡോക്സ് സഭാ കാതോലിക്കാബാവ അടക്കം മൂന്ന് പേർക്കെതിരെയാണ് അന്വേഷണം.

shortlink

Post Your Comments


Back to top button