തിരുവനന്തപുരം : അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പ്പെടുത്തി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രനെതിരെ സി.പി.എം നടപടി. ജയചന്ദ്രനെ പാർട്ടിയുടെ എല്ലാ ചുമതലകളിൽനിന്നും ഒഴിവാക്കാൻ പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ നടപടിയാണ് ജയചന്ദ്രന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും യോഗം വിലയിരുത്തി. ഇക്കാര്യം ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങും. ഏരിയ കമ്മിറ്റിയും വിഷയം അന്വേഷിക്കും.
ഇതോടെ പാർട്ടി നടപടിയിൽ പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് അനുപമ. അച്ഛനെതിരെ പാർട്ടി നടപടിയെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും തെറ്റ് ചെയ്തവർക്കെതിരെ നടപടി എടുക്കണമെന്നും അനുപമ പറഞ്ഞു. പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കിയത് അച്ഛനാണ്. കുറ്റം ചെയ്ത മറ്റുള്ളവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് അനുപമ പ്രതികരിച്ചു.
Read Also : മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം: തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
ജയചന്ദ്രനെതിരെ നടപടിയെടുക്കണമെന്ന് കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ദത്ത് വിഷയത്തിൽ കുറച്ച് കൂടി ജാഗ്രത ജയചന്ദ്രൻ കാണിക്കേണ്ടതായിരുന്നു. അമ്മ അറിയാതെ കുട്ടിയെ ദത്ത് നൽകിയത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും അംഗങ്ങൾ നിലപാടെടുത്തു. യോഗതീരുമാനങ്ങൾ ഏരിയ കമ്മിറ്റിയെ അറിയിക്കുമെന്ന് ലോക്കൽ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമൻ പറഞ്ഞു. വൈകിട്ട് 3 മണിക്കാണ് ഏരിയ കമ്മിറ്റിയോഗം.
Post Your Comments