പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇന്ത്യന്‍ ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 ബാങ്കുകളിലായി രാജ്യത്താകെ 4135 ഒഴിവാണുള്ളത്. 2021 ഡിസംബര്‍, 2022 ജനുവരി മാസങ്ങളിലായാണ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ നടത്തുക. അഭിമുഖവും ഉണ്ടാവും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10 ആണ്.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം/തത്തുല്യ യോഗ്യത. 2021 ഒക്ടോബര്‍ ഒന്നിനോ അതിനുമുന്‍പോ അവസാനഫലം പ്രഖ്യാപിച്ചവ മാത്രമേ യോഗ്യതയായി കണക്കാക്കൂ.
Read Also : പരീക്ഷാ തീയതികളില്‍ മാറ്റം: വിവരങ്ങൾ വ്യക്തമാക്കി പി.എസ്.സി
അപേക്ഷ സമര്‍പ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും www.ibps.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
Post Your Comments