ദില്ലി: അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച എംജി ആസ്റ്റർ എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ച് 20 മിനിറ്റുകൾ പിന്നിട്ടപ്പോൾ തന്നെ ഈ വർഷത്തെ സ്റ്റോക്കുകൾ തീർന്നതായി എംജി അറിയിച്ചു. 5,000 യൂണിറ്റുകളാണ് ഈ വർഷത്തേക്കായി കമ്പനി മാറ്റിവെച്ചിരുന്നത്. ഇതിലൂടെ വാഹനത്തിന്റെ മികച്ച സ്വീകാര്യതയാണ് വ്യക്തമാകുന്നതെന്നും എംജി പറഞ്ഞു.
വിശാലമായ എക്സ്റ്റീരിയറുകൾ, ആഡംബര ഇന്റീരിയറുകൾ, ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യ എന്നിവയുള്ള പ്രീമിയം മിഡ് സെഗ്മെന്റ് എസ്യുവിയാണ് എംജി ആസ്റ്റർ. ബ്ലൂടൂത്ത് സാങ്കേതികവിദ്യയുള്ള ഡിജിറ്റൽ കീ ആസ്റ്റർ നൽകുന്നുണ്ട്. കാറിന്റെ കീ നഷ്ടപ്പെടുകയോ മറക്കുകയോ ചെയ്താൽ കാർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്റ്റാർട്ടാക്കാനും ഡിജിറ്റൽ കീ സഹായിക്കും.
Read Also:- പാകിസ്ഥാന്റെ വിജയം ഇന്ത്യയിൽ പടക്കം പൊട്ടിച്ച് ആഘോഷമാക്കി, പിന്നെ എന്തുകൊണ്ട് ദീപാവലിക്ക് ആയിക്കൂടാ: സെവാഗ്
റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് എൽഇഡി ഹെഡ്ലാമ്പുകൾ, കണക്റ്റഡ് കാർ ടെക്‌നോളജി, 10.1 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ് എന്നിവയാണ് എസ് യുവിയുടെ മറ്റ് സവിശേഷതകൾ. വിതരണം നവംബർ ഒന്ന് മുതലെന്ന് എംജി അറിയിച്ചു.
Post Your Comments