മുംബൈ: രക്ഷിതാക്കളെയും മാനേജരെയും വിളിക്കാന്‍ ആര്യന്‍ ഖാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കേസിലെ സാക്ഷികളിലൊരാളായ കെ.പി. ഗോസാവി. ഇന്ത്യ ടുഡേയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വഞ്ചനകേസില്‍ ലുക്കൗട്ട് നോട്ടീസ് വന്നതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയാണ് ഗോസാവി. അറസ്റ്റിലായ ദിവസം ആര്യന്‍ ഖാനോടൊപ്പം വിവാദ സെല്‍ഫിയെടുത്തയാളാണ് കെ.പി. ഗോസാവി.
‘അറസ്റ്റിലായ സമയത്ത് ആര്യന്‍ ഖാന്‍റെ കൈയില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. ആര്യന്‍ ഖാനാണ് തന്നോട് രക്ഷിതാക്കളേയും മാനേജരെയും വിളിക്കാന്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ ആറുവരെ താന്‍ മുംബൈയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ ഓഫ് ചെയ്യേണ്ടിവന്നു’-ഗോസാവി പറഞ്ഞു..
Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്
‘എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുമായി തനിക്ക് മുന്‍പരിചയമില്ല. ടി.വിയില്‍ മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. എന്‍.സി.ബിയുടെ കൂടെ മുമ്പ് ഒരു റെയ്ഡിലും പങ്കെടുത്തിട്ടില്ല. സാക്ഷിപ്രസ്താവന പൂര്‍ണമായും വായിച്ചുനോക്കിയ ശേഷമാണ് ഒപ്പിട്ടുനല്‍കിയത്. വെള്ളപ്പേപ്പറില്‍ ഒപ്പിട്ടുവാങ്ങിയെന്ന് തന്‍റെ അംഗരക്ഷകനും കേസിലെ മറ്റൊരു സാക്ഷിയുമായ പ്രഭാകര്‍ സെയില്‍ പറഞ്ഞതിനെ കുറിച്ച് അറിയില്ല. ഒക്ടോബര്‍ 11ന് ശേഷം പ്രഭാകറുമായി ബന്ധമില്ല. തനിക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസാണ് പുണെ പൊലീസ് കുത്തിപ്പൊക്കി കൊണ്ടുവന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. എന്‍റെ ജീവിതം സുരക്ഷിതമല്ല. ജയിലിനകത്തു വെച്ചുപോലും കൊല്ലുമെന്ന ഭീഷണികളാണ് ലഭിക്കുന്നത്’ -ഗോസാവി പറഞ്ഞു.
Post Your Comments