Latest NewsKeralaNews

അഖിലേന്ത്യാ സഹകരണ വാരാഘോഷം: മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും

തിരുവനന്തപുരം: അഖിലന്ത്യാ സഹകരണ വാരാഘോഷത്തിന് നവംബർ 14 ന് തിരി തെളിയും. ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നവംബർ 14 ന് സഹകരണ സംഘം രജിസ്ട്രാർ പി ബി നൂഹ് പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ തുടങ്ങും. ഉദ്ഘാടന സമ്മേളനത്തിൽ സഹകരണം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

Read Also: നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടൽ: യുവതികൾ ഉൾപ്പെടെ അഞ്ചംഗ സംഘം പോലീസ് പിടിയിൽ

മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. എം പിമാരായ ശശി തരൂർ, അടൂർ പ്രകാശ്, ജില്ലയിലെ എം എൽ എ മാർ, ജനപ്രതിനിധികൾ, പ്രമുഖ സഹകാരികൾ എന്നിവർ സംബന്ധിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ സ്വാഗതവും അഡീഷണൽ രജിസ്ട്രാർ -സെക്രട്ടറി അനിത റ്റി ബാലൻ നന്ദി രേഖപ്പെടുത്തും.

‘സഹകരണ മേഖല : പ്രശ്‌നങ്ങളും പ്രതിവിധികളും’ എന്ന പേരിൽ നടക്കുന്ന സെമിനാർ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ്് സെക്രട്ടറി മിനി ആന്റണി വിഷയാവതരണം നടത്തും. കൺസ്യൂമർ ഫെഡ് ചെയർമാൻ മെഹബൂബ് മോഡറേറ്ററായിരിക്കും. കരകുളം കൃഷ്ണപിള്ള, സി പി ജോൺ, എ പ്രതാപചന്ദ്രൻ എന്നിവർ ചർച്ച നയിക്കും. സംസ്ഥാന സഹകരണ യൂണിയൻ ഭരണ സമിതി അംഗം കെ രാജഗോപാൽ സ്വാഗതവും സെമിനാർ കമ്മിറ്റി കൺവീനർ കെ. രാജേന്ദ്രൻ നന്ദിയും പറയും. നവംബർ 20 ന് കോഴിക്കോട് നടക്കുന്ന സമാപന സമ്മേളനം സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ സംസ്ഥാനത്ത മുഴുവൻ സർക്കിൾ യൂണിയനുകളിലും വാരാഘോഷവും സെമിനാറും സംഘടിപ്പിക്കും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന നവംബർ 14 ന് കേരളത്തിലെ മുഴുവൻ സഹകരണ സ്ഥാപനങ്ങൾക്ക് മുന്നിലും സഹകരണ പതാക ഉയർത്തുന്നതിനൊപ്പം വാരാഘോഷത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള നടപടികളും ഉണ്ടാകും.

Read Also: അബോർഷന് അനുപമയെ സമ്മതിപ്പിക്കാമെന്ന് അജിത് വാക്ക് തന്നിരുന്നു, വിവാഹമോചനത്തിനായി തന്നെ ഉപദ്രവിച്ചിട്ടുണ്ട്: നസിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button