ന്യൂഡല്‍ഹി: 14 വര്‍ഷത്തിന് ശേഷം തീപ്പെട്ടിയുടെ വില രണ്ട് രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഒരു വില ഒരു രൂപയായിരുന്നു. വില വര്‍ധനവ് ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉത്പാദനച്ചെലവ് ഉയര്‍ന്നതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. എല്ലാ തീപ്പെട്ടി നിര്‍മാണ കമ്പനികളും സംയുക്തമായാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ 50 പൈസയായിരുന്ന വില 2007ലാണ് ഒരുരൂപയാക്കി വര്‍ധിപ്പിച്ചത്. 1995-ലാണ് വില 25 പൈസയില്‍നിന്ന് 50 പൈസയാക്കിയത്.
Read Also: കെട്ടിട നിർമ്മാണ പെർമിറ്റ് പുതുക്കൽ കാലതാമസം ഒഴിവാക്കാൻ ജില്ലാതല കമ്മറ്റികൾ: മന്ത്രി എം വി ഗോവിന്ദൻ
തീപ്പെട്ടി നിര്‍മിക്കാന്‍ 14 വ്യത്യസ്ത അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമാണ്. ഇതില്‍ പലതിന്റെയും വില കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഇരട്ടിയിലേറെ വര്‍ധിച്ചു. ഇതോടെ ഉത്പാദനച്ചെലവ് ഗണ്യമായി വര്‍ധിച്ചതായും വില വര്‍ധനവിന് കാരണമായി നിര്‍മാണ കമ്പികള്‍ ചൂണ്ടിക്കാണിക്കുന്നു. ഓള്‍ ഇന്ത്യ ചേംബര്‍ ഓഫ് മാച്ച് ഇന്‍ഡസ്ട്രീസ് അംഗങ്ങളും കോവില്‍പെട്ടി, സാത്തൂര്‍, ഗുഡിയാത്തം, ധര്‍മപുരി, കൃഷ്ണഗിരി എന്നിവിടങ്ങളിലെ നിര്‍മാതാക്കളുടെ സംഘടനകളുമാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
Post Your Comments