പത്തനംതിട്ട: പത്തനംതിട്ടയിലും ഇടുക്കിയിലും കനത്ത മഴ തുടരുന്നു. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ ആങ്ങമൂഴിയിലെ വനമേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയെന്നാണ് സംശയം. വീട്ടുമുറ്റത്ത് കിടന്ന കാര്‍ ഒഴുകി പോയി. ആങ്ങമൂഴി കോട്ടമണ്‍ പാറയിലാണ് ഉരുള്‍ പൊട്ടി നാശനഷ്ടം ഉണ്ടായത്. പ്ലാപ്പള്ളി, തേവര്‍മല വനമേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്.
Read Also : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: 136 അടിയിൽ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ശനിയാഴ്ച വൈകുന്നേരം 5.15 നാണ് സംഭവം. ശക്തമായ മഴയത്താണ് വനത്തില്‍ ഉരുള്‍ പൊട്ടല്‍. കോട്ടമണ്‍പാറ ലക്ഷ്മീഭവനില്‍ സഞ്ജയന്റെ വീട്ടുമുറ്റത്ത് ഷെഡില്‍ കിടന്ന കാറും പുകപ്പുരയും റബര്‍ റോളറും ഒഴുകി പോയി. ആങ്ങമൂഴി വനത്തില്‍ ഉരുള്‍പൊട്ടി അടിയാന്‍കാല തോട്ടിലൂടെയുണ്ടായ മലവെള്ളപാച്ചിലിലാണ് സഞ്ചയന്റെ വീട്ടുമുറ്റത്ത് കിടന്ന കാര്‍ ഒഴുകിപ്പോയത്. ആങ്ങമൂഴി പ്ലാപ്പള്ളി വനത്തില്‍ ഉരുള്‍പൊട്ടി ശങ്കരം തോട്, പാലതടിയാര്‍ തോട്ടിലൂടെ ഒഴുകിയെത്തി.
മലവെള്ളം കോട്ടമണ്‍പാറ പാലത്തിനു മുകളിലൂടെ ഒഴുകി. പാലത്തിനു കേടുപാടുകള്‍ സംഭവിച്ചു. രാത്രിയും കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്.
Post Your Comments