Latest NewsKeralaNews

വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി: ചെറുമകന്‍ കസ്റ്റഡിയിൽ

കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ശ്യാമള , തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തി. ബിജുമോന്‍ ക്രൂരമായി മര്‍ദ്ദിച്ചതിന്‍റെ പാടുകളും മുറിവും കാണിച്ചിരുന്നു.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വൃ ദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹയതുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ചെറുമകന്‍ ബിജുമോനെ പോലീസ് കസ്ററഡിയിലെടുത്ത് അന്വേഷണം തുടങ്ങി. നെയ്യാറ്റിൻകര വെൺപകൽ ചുണ്ടവിള സ്വദേശി ശ്യാമളയാണ് മരിച്ചത്. മകള്‍ക്കും കൊച്ചുമകനും ഒപ്പമായിരുന്നു താമസം. കടുത്ത മദ്യപാനിയായ കൊച്ചുമകന് ബിജുമോന്‍ ശ്യമളയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Read Also: അയോദ്ധ്യയിലെ ദശരഥന്റെ മകന്‍ രാമന് കിട്ടി ട്രാഫിക് പോലീസിന്റെ മുട്ടൻ പണി: ആൾമാറാട്ടത്തിന് മൂന്നുവർഷം തടവും പിഴയും

കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ശ്യാമള , തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തി. ബിജുമോന്‍ ക്രൂരമായി മര്‍ദ്ദിച്ചതിന്‍റെ പാടുകളും മുറിവും കാണിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ശ്യാമളയെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്യാമളയുടെ ചെറുമകൻ ബിജു മോനെ നെയ്യാറ്റിൻകര പൊലിസ് കസ്റ്റഡിയിൽ എടുത്തു. സിഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.

shortlink

Post Your Comments


Back to top button