KeralaLatest NewsNews

‘ലെ​വ​ല്‍ക്രോ​സി​ല്ലാ​ത്ത കേ​ര​ളം’: നിര്‍മാണങ്ങള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി

17 ആ​ര്‍.​ഒ.​ബി​ക​ളു​ടെ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കു​ന്ന പ്ര​വൃ​ത്തി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ല്‍ 67 എ​ണ്ണം കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം: ‘ലെ​വ​ല്‍ക്രോ​സി​ല്ലാ​ത്ത കേ​ര​ളം’ പ​ദ്ധ​തി​യി​ലെ റെ​യി​ല്‍​വേ ഓ​വ​ര്‍ബ്രി​ഡ്ജു​ക​ളു​ടെ നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ആ​ര്‍.​ഒ.​ബി നി​ര്‍മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സിന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

’72 റെ​യി​ല്‍​വേ ഓ​വ​ര്‍ ബ്രി​ഡ്ജു​ക​ളു​ടെ നി​ര്‍​മാ​ണം യോ​ഗം വി​ല​യി​രു​ത്തി. നി​ര്‍​മാ​ണ​ത്തി​ലു​ള്ള 11 റെ​യി​ല്‍​വേ ഓ​വ​ര്‍​ബ്രി​ഡ്ജു​ക​ള്‍ അ​ടു​ത്ത സെ​പ്​​റ്റം​ബ​റി​ന​കം പൂ​ര്‍ത്തി​യാ​ക്കാ​നാ​കും. നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ പോ​കു​ന്ന മൂ​ന്ന് ആ​ര്‍.​ഒ.​ബി​ക​ള്‍ 2023 മാ​ര്‍ച്ചി​ല്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ഷെ​ഡ്യൂ​ളി​നും യോ​ഗം അം​ഗീ​കാ​രം ന​ല്‍കി. 27 ആ​ര്‍.​ഒ.​ബി​ക​ളു​ടെ ജ​ന​റ​ല്‍ അ​റേ​ഞ്ച്മെന്‍റ്​ ഡ്രോ​യി​ങ്ങി​ന് റെ​യി​ല്‍​വേ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു. 14 എ​ണ്ണ​ത്തിന്റെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ക​യാ​ണ്’- മന്ത്രി വ്യക്തമാക്കി.

Read Also: ചന്ദ്രിക കള്ളപ്പണ കേസ്,കുഞ്ഞാലിക്കുട്ടിക്കെതിരെ ചില വെളിപ്പെടുത്തലുകള്‍ :ഹൈദരലി ശിഹാബ് തങ്ങളുടെ മകന്റെ മൊഴിയെടുത്ത് ഇഡി

’17 ആ​ര്‍.​ഒ.​ബി​ക​ളു​ടെ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കു​ന്ന പ്ര​വൃ​ത്തി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ല്‍ 67 എ​ണ്ണം കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. റോ​ഡ്സ് ആ​ന്‍​ഡ്​​ ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്മെന്‍റ്​ കോ​ര്‍പ​റേ​ഷ​നാ​ണ് നി​ര്‍​മാ​ണ​ചു​മ​ത​ല. ആ​ര്‍.​ഒ.​ബി​ക​ളി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്​​റ്റീ​ല്‍ കോ​ണ്‍ക്രീ​റ്റ് കോം​പ​സി​റ്റ് രീ​തി അ​നു​സ​രി​ച്ച്‌ നി​ര്‍​മി​ക്കു​ന്ന 10 എ​ണ്ണ​ത്തി​ല്‍ അ​ഞ്ചെ​ണ്ണ​ത്തിന്റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു’-മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button