ധാക്ക : ബംഗ്ലാദേശിൽ ഹൈന്ദവ മതവിശ്വാസികൾക്കെതിരെ നടക്കുന്നത് ക്രൂരമായ ആക്രമണമാണ്. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഇതുവരെ ലോകരാഷ്ട്രങ്ങൾ തയ്യാറായിട്ടില്ല. ഗാസയിലും പലസ്തീനിലും ആക്രമണം ഉണ്ടായപ്പോഴും, അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശം ഉണ്ടായപ്പോഴും ഒരു സമൂഹത്തിനു വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെയൊന്നും ബംഗ്ലാദേശിൽ കാണാനില്ലെന്ന ആരോപണവും ഇതിനോടകം ഉയരുന്നുണ്ട്. ബംഗ്ലാദേശിൽ നിന്ന് കേൾക്കുന്ന വാർത്തകൾ കരളലിയിപ്പിക്കുന്നതാണെന്ന് എ.പി അബ്‌ദുള്ളക്കുട്ടി. തീവ്രഇസ്ലാമിക്ക് ഗ്രൂപ്പുകൾ ഹിന്ദു ന്യൂനപക്ഷങ്ങളെ ക്രൂരമായി കൊന്നൊടുക്കുകയാണെന്നും ഇവരൊക്കെ ഏത് മദ്രസ്സയിൽ നിന്നാവും പഠിച്ചിറങ്ങുന്നതെന്നും അബ്‌ദുള്ളക്കുട്ടി ചോദിക്കുന്നു.
‘ബംഗ്ലാദേശിൽ നിന്ന് കേൾക്കുന്ന വാർത്തകൾ കരളലിയിപ്പിക്കുന്നതാണ്. ഹിന്ദു ന്യൂനപക്ഷങ്ങളെ ക്രൂരമായി കൊന്നൊടുക്കുകയാണ് തീവ്രഇസ്ലാമിക്ക്ഗ്രൂപ്പുകൾ. പാകിസ്ഥാനിലും അഫ്ഖാനിസ്ഥാനിലും ഷിയ മുസ്ലിംങ്ങളുടെ പള്ളികളിലും മദ്രസ്സകളിലും ബോംബ് വെച്ച് കൂട്ടകൊല നടത്തുന്നു. ഇവരൊക്കെ ഏത് മദ്രസ്സയിൽ നിന്നാവും പഠിച്ചിറങ്ങുന്നത്. ഇവർ മനുഷ്യ കുലത്തിന്റെ ശത്രുക്കൾ തന്നെയാണ്’, അബ്‌ദുള്ളക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ബംഗ്ലാദേശിൽ ഹൈന്ദവ മതവിശ്വാസികൾക്കെതിരെ നടന്ന അക്രമ സംഭവങ്ങൾക്ക് കാരണക്കാരനായ യുവാവിനെ പൊലീസ് കണ്ടെത്തി. ദുർഗാ ദേവീ പന്തലിൽ ഖുറാൻ കൊണ്ടുവച്ച 35 കാരനായ ഇഖ്ബാൽ ഹുസൈൻ എന്ന യുവാവിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടിയിരിക്കുന്നത്. ഒക്ടോബർ 13ന് ഹുസൈൻ ദുർഗാ ദേവീ പന്തലിൽ കടന്ന് ഖുറാൻ അവിടെ വയ്‌ക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് കൊമില്ല എസ്പി ഫാറൂഖ് അഹമ്മദ് പറഞ്ഞു.
Post Your Comments