Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaInternational

കരസേനമേധാവിയുടെ കശ്മീര്‍ സന്ദര്‍ശനം: അതിർത്തി കടന്ന് ഇന്ത്യൻ അന്തർവാഹിനിയെന്ന പാകിസ്ഥാന്റെ വ്യാജ ആരോപണം പൊളിച്ച് ഇന്ത്യ

പാക്കിസ്ഥാന്‍ പുറത്തു വിട്ട ദൃശ്യങ്ങളില്‍ തെളിവുണ്ടെന്നും പറയുന്നു. കടലില്‍ ഉയര്‍ന്നു കിടക്കുന്ന തരത്തിലാണ് മുങ്ങി കപ്പല്‍.

ന്യൂഡല്‍ഹി: കടന്നുകയറാന്‍ ശ്രമിച്ച ഇന്ത്യന്‍ മുങ്ങിക്കപ്പലിനെ തടഞ്ഞുവെന്നുള്ള പാക്കിസ്ഥാന്‍ അവകാശവാദം വ്യാജമെന്ന് തെളിയിച്ച് ഇന്ത്യ. കഴിഞ്ഞ ശനിയാഴ്ച സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ മുങ്ങിക്കപ്പലിനെ തടഞ്ഞുവെന്നും തിരിച്ചയച്ചെന്നും അവകാശപ്പെട്ട പാക്ക് നാവികസേന, സംഭവത്തിന്റേതെന്ന പേരില്‍ വിഡിയോ പങ്കുവച്ചിരുന്നു. 2016 നു ശേഷം ഇന്ത്യ നടത്തുന്ന മൂന്നാമത്തെ കടന്നുകയറ്റ ശ്രമമാണിതെന്നും ആരോപിച്ചു.

എന്നാൽ ഇതാണ് തെളിവടക്കം ഇന്ത്യ പൊളിച്ചു കയ്യിൽ കൊടുത്തത്‌. പാക് നാവിക സേനയുടെ വിമാനമാണ് മുങ്ങി കപ്പലിനെ കണ്ടെത്തിയതെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കടല്‍ സുരക്ഷ ശക്തമാക്കിയെന്നും പറയുന്നു. 2019 മാര്‍ച്ചിലാണ് അദ്യ കടന്നു കയറ്റ ശ്രമെന്നും ആരോപിക്കുന്നു. എന്നാല്‍ ഇന്ത്യ കടന്നു കയറിയിട്ടില്ലെന്നും വിശദീകരിക്കുന്നു. പാക്കിസ്ഥാന്‍ പുറത്തു വിട്ട ദൃശ്യങ്ങളില്‍ തെളിവുണ്ടെന്നും പറയുന്നു. കടലില്‍ ഉയര്‍ന്നു കിടക്കുന്ന തരത്തിലാണ് മുങ്ങി കപ്പല്‍. അതിര്‍ത്തി ലംഘനത്തിന് പോകുന്ന മുങ്ങി കപ്പല്‍ ഇതു ചെയ്യില്ലെന്നും ഇന്ത്യ പറയുന്നു.

ഇന്ത്യന്‍ മുങ്ങികപ്പലിന്റെ ദൃശ്യങ്ങളുടെ കുറച്ചു ഭാഗം മാത്രം പുറത്തുവിട്ട് പാക്കിസ്ഥാന്‍ വ്യാജ കഥ പ്രചരിപ്പിക്കുന്നുവെന്നും ഇന്ത്യ പറയുന്നു. പാക് സൈന്യം പുറത്തുവിട്ട സംഭവത്തിന്റെ ഹ്രസ്വ ദൃശ്യങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് ഇന്ത്യ അവകാശവാദം പൊളിച്ചു എന്നതാണ് വസ്തുത.ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ പാക്കിസ്ഥാന്‍ നാവികസേന കണ്ടെത്തിയതും ട്രാക്ക് ചെയ്യുന്നതുമായ മൂന്നാമത്തെ സംഭവമാണിതെന്ന പ്രസ്താവനയും നിഷേധിക്കുന്നു. ഒരു ഇന്ത്യന്‍ അന്തര്‍വാഹിനിയുടെ കാലഹരണപ്പെട്ട ഫൂട്ടേജ് പ്രചരിപ്പിക്കുകയാണ്.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഉണ്ടെന്ന് വരുത്താനുള്ള പാക് നീക്കമാണ് ഇതിന് പിന്നിലെന്നും ഇന്ത്യ പറയുന്നു.അതേ സമയം കശ്മീരില്‍ പാക് ഭീകരര്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ മറച്ച്‌ വയ്‌ക്കാനുള്ള ശ്രമമാണ് പാകിസ്ഥാന്‍ നടത്തുന്നതെന്നാണ് സൂചന.കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു കശ്മീരില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാന്റെ ആരോപണം .

shortlink

Related Articles

Post Your Comments

Related Articles


Back to top button