ന്യൂനമർദ്ദത്തിൽ കനത്ത നാശനഷ്ടങ്ങള്‍ ആണ് സംസ്ഥാനത്ത് ഉണ്ടായത്. ഉരുൾപൊട്ടലിലും കനത്തമഴയിലും നിരവധി പേർക്ക് ജീവനും നഷ്ടപ്പെട്ടു. ഇപ്പോഴിതാ ഈ ദുരന്തങ്ങള്‍ ലൈവായി കണ്ടതിന്റെ അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് കുറച്ച് വ്‌ളോഗര്‍മാര്‍. ഈ മാസം 16-ന് ഇടുക്കിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഞ്ചാരി (sanchari vlogger) എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടത്. റൈഡ് പോയ ദിവസം തന്നെയായിരുന്നു ഇവര്‍ അപ്രതീക്ഷിതമായി ഉരുള്‍പൊട്ടലിന് നടുവില്‍ പെട്ടുപോയത്.
Also Read: BREAKING: ഇടുക്കി ഡാം തുറന്നു, വെള്ളം ഏതെല്ലാം വഴിയിലൂടെ കടലിലെത്തും?
ഒട്ടും പ്രതീക്ഷിക്കാതെ വന്ന കനത്തമഴയും മണ്ണിടിച്ചിലും തങ്ങൾ റൈഡ് പോയ ദിവസം തന്നെയാണ് ഉണ്ടായതെന്ന് ഇവർ പറയുന്നു. രാവിലെ ഇറങ്ങുമ്പോൾ മഴ ഉണ്ടായിരുന്നില്ല എന്നും അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും ഇവർ പറയുന്നു. യാത്രയ്ക്കിടെ ഇടുക്കിയില്‍ മലയിടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പറയുന്നുണ്ട്. യാത്രയുടെ ഒരുഘട്ടത്തില്‍ റോഡിലേക്ക് ഉരുള്‍പൊട്ടിയിറങ്ങുന്നതും കാണാം. പിന്നീട് സുരക്ഷിതസ്ഥാനം തേടി റൈഡര്‍മാര്‍ പോവുകയായിരുന്നു. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരാണെന്നും വ്‌ളോഗിനൊപ്പം ചേര്‍ത്തിരിക്കുന്നു.
‘ഈ വീഡിയോ കാണുന്നവർ വീഡിയോയുടെ ആമുഖം വായിച്ചിട്ട് കാണണം. ഒരിക്കലും അറിഞ്ഞുകൊണ്ട് മരിക്കാൻ ഞങ്ങൾക്ക് എക്സ്ട്രാ ജീവിതം ഒന്നും ഇല്ലാലോ. അറിയാതെ വന്ന് പെട്ടുപോയി. യാത്ര ആരംഭിച്ചപ്പോൾ ഇതായിരുന്നില്ല അവസ്ഥ. ഹൈവേയിലും ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. അവിടെയും ആൾക്കാർ ഉണ്ടായിരുന്നു. ഒരു മാസം മുന്നേ പ്ലാൻ ചെയ്ത യാത്ര ആയിരുന്നു ഇത്. പെട്ടന്നാണ് ഇങ്ങനെ ഒരു കാലാവസ്ഥാ മാറ്റം ഉണ്ടായത്. മുന്നിലേക്ക് മല ഇടിഞ്ഞുവന്നപ്പോൾ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്’, റൈഡേഴ്‌സ് വീഡിയോയിൽ കുറിച്ചു.
Post Your Comments