ന്യൂഡല്‍ഹി: അതിതീവ്ര മഴയില്‍ കേരളത്തില്‍ സംഭവിച്ച ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മഴക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദലൈലാമ ട്രസ്റ്റില്‍ നിന്ന് ഒരു തുക സംഭാവനയായി നല്‍കുമെന്നും അദേഹം വ്യക്തമാക്കി.
Read Also : ഇടുക്കി ഡാം തുറക്കും: സമീപവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം
‘നിങ്ങള്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും നാശനഷ്ടം ബാധിച്ച എല്ലാവര്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു. ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കാന്‍ ബന്ധപ്പെട്ട അധികാരികള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്നുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു’ , ആത്മീയ നേതാവ് ദലൈലാമ മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തില്‍ പറഞ്ഞു.
അതേസമയം, ദുരന്തം നടന്ന കൂട്ടിക്കല്‍-കൊക്കയാര്‍ പ്രദേശങ്ങളില്‍ രാവിലെ 10 മണിയോടെ മേഘം നന്നായി കറുക്കുകയും ഇരുള്‍ പടരുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. പിന്നീട് വലിയ ശബ്ദത്തോടെ മഴയുണ്ടാകുകയായിരുന്നുവെന്നും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ പ്രദേശത്ത് മേഘവിസ്ഫോടനമുണ്ടായെന്നാണ് സംശയം.
Post Your Comments