Latest NewsKeralaNews

വെറുതേ മാപ്പ് അപേക്ഷിച്ച് ഇറങ്ങുകയായിരുന്നില്ല ‘വിപ്ലവകാരികൾ’, ഇതാണ് കമ്മ്യൂണിസ്റ്റ് മാപ്പപേക്ഷയുടെ ചരിത്രം! സന്ദീപ്

ഈ മാന്യൻമാർ പുറത്തിറങ്ങി അനുസരണയുള്ള സേവകരായി പൊതുപ്രവർത്തനം ചെയ്ത ചരിത്രം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം കൂടിയാണ്

സോഷ്യൽ മീഡിയയിൽ സജീവമാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. വീർ സവർക്കറെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. വീര സവർക്കർ മാപ്പപേക്ഷിച്ചിട്ടുണ്ട്. 1911 ലും 13 ലും 20 ലും. പക്ഷേ 1921 മെയിലാണ് സവർക്കരെ കാലാപാനിയിലെ ഏകാന്ത തടവിൽ നിന്ന് മോചിപ്പിച്ചതെന്നു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ സന്ദീപ് പറയുന്നു

കുറിപ്പ് പൂർണ്ണ രൂപം

വീര സവർക്കർ മാപ്പപേക്ഷിച്ചിട്ടുണ്ട്. 1911 ലും 13 ലും 20 ലും. പക്ഷേ 1921 മെയിലാണ് സവർക്കരെ കാലാപാനിയിലെ ഏകാന്ത തടവിൽ നിന്ന് മോചിപ്പിച്ചത്. എന്നിട്ട് രത്ന​ഗിരി ജയിലിലേക്ക് മാറ്റുകയാണ് ഉണ്ടായത്. 1937 ൽ മോചിപ്പിക്കുന്നത് വരെ ഇവിടെ തടവിൽ കഴിയേണ്ടി വന്നു. അതായത് മാപ്പപേക്ഷ കൊണ്ടൊന്നും സവർക്കറുടെ സ്വഭാവമോ സവർക്കറോടുള്ള ബ്രിട്ടീഷ് മനോഭാവമോ മാറിയില്ല എന്ന് ചുരുക്കം. സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അഭിവാഞ്ച മാത്രമാണ് മാപ്പപേക്ഷയ്ക്ക് പിന്നിലും പ്രവർത്തിച്ചത്. പുറത്തിറങ്ങി വീണ്ടും പോരാടാനുള്ള തന്ത്രം. സവർക്കർ എന്നും കലാപകാരി തന്നെയായിരുന്നു.
സവർക്കറെ പറ്റി സംശയമുള്ളവർ 1921 മെയ് 18 ലെ യം​ഗ് ഇന്ത്യയിൽ ​ഗാന്ധിജി എഴുതിയ ഈ ഭാ​ഗം മാത്രം വായിച്ചാൽ മതി.

read also: കേരളത്തിലെ മോശം കാലാവസ്ഥ : ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

‘As it is, India is in danger of losing her two faithful sons, unless she wakes up in time. One of the brothers I know well. I had the pleasure of meeting him in London. He is brave. He is clever. He is a patriot. He was frankly a revolutionary. The evil, in its hideous form, of the present system of Government, he saw much earlier than I did, He is in the Andamans for his having loved India too well.’

ഇനി മറ്റൊരു മാപ്പപേക്ഷ പരിശോധിക്കാം.
ഈ ഭാ​ഗം അന്തം കമ്മികൾ വായിക്കണമെന്നില്ല.
“We the undersigned, beg to inform you that we are willing to give an undertaking to government not to
commit anymore offences, for which we are at present convicted and we shall be thankful to government
if they will deign to consider our request favorably and release us as soon as possible, as we are
undergoing sufferings which we cannot sustain. We shall be personally thankful to you if you will arrange
with government for our petition being granted.”
We are,
Your obedient servants,
Shripad Amrit Dange
Nalini Bhushan Das Gupta”
File No- 421(Poll) Home Dept, 1924.
ഈ കത്തിനെ സാമാന്യമായി ഇങ്ങനെ മലയാളീകരിക്കാം…
” ഇപ്പോൾ ഞങ്ങൾ ശിക്ഷിക്കപ്പെട്ടിരിക്കുന്ന തരത്തിലുള്ള കുറ്റകൃത്യം
ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന ഉറപ്പ് തരാൻ
തയ്യാറാണെന്ന് താഴെ ഒപ്പിട്ടിരിക്കുന്ന ഞങ്ങൾ വാക്ക് നൽകുന്നു. ഞങ്ങളുടെ
ഈ അപേക്ഷ പരിഗണിച്ച് എത്രയും പെട്ടെന്ന് വിട്ടയച്ചാൽ ഞങ്ങൾ
സർക്കാരിനോട് എന്നും നന്ദിയുള്ളവരായിരിക്കും. ഇപ്പോൾ തടവിൽ
അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമതകൾ അതിജീവിക്കാൻ ഞങ്ങൾക്ക്
സാധ്യമല്ല. ഞങ്ങളുടെ ഈ അപേക്ഷ സർക്കാരിലെത്തിച്ച് അനുവദിപ്പിച്ചാൽ
അങ്ങയോട് ഞങ്ങൾ വ്യക്തിപരമായി നന്ദിയുള്ളവരായിരിക്കുമെന്നും
അറിയിക്കുന്നു.”
ഞങ്ങൾ
അങ്ങയുടെ അനുസരണയുള്ള സേവകർ
ശ്രീപദ് അമൃത് ഡാങ്കേ.
നളിനി ഭൂഷൺദാസ് ഗുപ്ത.
ഈ മാന്യൻമാർ പുറത്തിറങ്ങി അനുസരണയുള്ള സേവകരായി പൊതുപ്രവർത്തനം ചെയ്ത ചരിത്രം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം കൂടിയാണ്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ബ്രിട്ടനോട് പുലർത്തിയ മനോഭാവം ഇതോട് ചേർത്ത് വായിക്കണം.
” ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകണം എന്ന ആശയത്തെ ഞാൻ
ഒരിക്കലും അനുകൂലിച്ചിട്ടില്ല. ചക്രവർത്തി തിരുമനസ്സിൻറെ പരമാധികാരം
നിഷേധിക്കാനുള്ള വിപ്ലവം നടത്തുന്ന ഗൂഡാലോചനയിൽ ഞാൻ ഒരിക്കലും
പങ്കാളിയായിട്ടില്ല. ബഹുമാനപ്പെട്ട കോടതി എന്നെ കുറ്റവിമുക്തനാക്കണം.”
കാൺപൂർ ​ഗൂഡാലോചനാ കേസിൽ അകത്തായ ഡാങ്കേ കോടതിയിൽ നടത്തിയ വെളിപ്പെടുത്തലാണിത്.
ഇതേപ്പറ്റി പാർട്ടിക്കുള്ളിൽ ഉണ്ടായ അഭിപ്രായ വ്യത്യാസം സിപിഐയുടെ പിളർപ്പിന് ഒരു കാരണമാണ്.
1935 മുതൽ 47 വരെ സിപിഐയുടെ ജനറൽ സെക്രട്ടറിയായിരുന്ന പി.സി ജോഷിയും വൈസ്രോയി
കൗൺസിലിലെ ആഭ്യന്തര വകുപ്പ് അംഗമായ സർ റജിനാൾഡ് മാക്സ് വെല്ലും തമ്മിൽ 1942 മുതൽ 44 വരെ നടത്തിയ കത്തിടപാടുകൾ പരിശോധിച്ചാലും വടിവൊത്ത മാപ്പപേക്ഷയും നിർവ്യാജമായ സഹകരണ വാ​ഗ്ദാനവും കാണാം.
മാത്രമല്ല കത്ത് പോരായെങ്കിൽ പാർട്ടി രേഖകൾ മുഴുവൻ നേരിട്ടെത്തി സമർപ്പിച്ച് സംശയ ദൂരീകരണം നടത്താമെന്നും വിശ്വസ്ത വിധേയനായ ജോഷി ബ്രിട്ടീഷ് ഓഫീസർക്ക് വാക്ക് നൽകിയിട്ടുമുണ്ട്.
വെറുതേ മാപ്പ് അപേക്ഷിച്ച് ഇറങ്ങുകയായിരുന്നില്ല ‘വിപ്ലവകാരികൾ’, സഞ്ചാര സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷുകാരുടെ ഏജന്റുമാരായി മാറുകയും ചെയ്തു. ഇതാണ് കമ്മ്യൂണിസ്റ്റ് മാപ്പപേക്ഷയുടെ ചരിത്രം.
ഇനിയുള്ള ഭാ​ഗം കോൺ​ഗ്രസുകാർ‌ വായിക്കണമെന്നില്ല;
മറ്റുള്ളവരുടെ ശ്രദ്ധയെ 1946 സെപ്തംബർ 2 ന് രാവിലെ വൈസ്രോയി ഹൗസിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുകയാണ്. ജവഹർലാൽ നെഹൃു ഭാരതത്തിന്റെ ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേൽക്കുകയാണ് ഇവിടെ. അന്ന് അദ്ദേഹം ചൊല്ലിയ സത്യവാചകം അദ്ദേഹത്തിന്റെ സന്തത സഹചാരിയും സെക്രട്ടറിയുമായിരുന്നു എം.ഒ മത്തായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ചക്രവർത്തിയായ ജോർജ്ജ് ആറാമനോടും അദ്ദേഹത്തിന്റെ പിൻ​ഗാമികളോടും നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർ‌ത്തുമെന്നാണത്രേ നെഹൃു പ്രതിജ്ഞ ചെയ്തത്.
ഒരു കാര്യം കൂടി സൂചിപ്പിച്ച് അവസാനിപ്പിക്കാം.
ഇർവിൻ പ്രഭുവിന് 1922 ഫെബ്രുവരി 1 ന് ​ഗാന്ധിജി അയച്ച കത്ത് അവസാനിക്കുന്നത് ‘I remain Your Excellency’s faithful servant and friend, M. K. GANDHI’ എന്ന വരിയോടാണ്. അതിനെ മലയാളീകരിച്ചാൽ ഞാൻ എന്നും അങ്ങയുടെ വിശ്വസ്ത സേവകനും സുഹൃത്തുമായിരിക്കും എന്ന് സാമാന്യ അർത്ഥം കിട്ടും. അതുകൊണ്ട് ​ഗാന്ധിജി ബ്രിട്ടീഷുകാരുടെ സേവകനായിരുന്നു എന്ന് വ്യാഖ്യാനിച്ച് അദ്ദേ​ഹത്തെ അപമാനിക്കാൻ തുടങ്ങിയാൽ എന്താകും അവസ്ഥ. അതു തന്നെയാണ് സവർക്കരുടെ മാപ്പപേക്ഷയിലും സംഭവിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button