Latest NewsNewsInternational

ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾ ആക്രമിച്ച സംഭവം : ഇമാം ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ഇമാം ആയ റഷീദിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്

ധാക്ക : ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്ക് നേരെ നടന്ന അക്രമത്തിൽ ഇമാം ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കദിം മയ്ജതിയിലെ കാളി മന്ദിർ ആക്രമിച്ച സംഭവത്തിലാണ് 22 -കാരനായ മുനാവർ റഷീദ്, ഡോക്ടറായ കാഫിൽ ഉദ്ദിൻ, 15 ഉം, 16 ഉം വയസ്സുള്ള ആൺകുട്ടികൾ എന്നിവർ അറസ്റ്റിലായിരിക്കുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. സംഭവശേഷം പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ആക്രമികളെ തിരിച്ചറിഞ്ഞ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇമാം ആയ റഷീദിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്. സംഭവത്തിൽ ക്ഷേത്രം അധികാരി ബീരേന്ദ്ര ചന്ദ്ര ബൊർമോൺ നൽകിയ പരാതിയിലാണ് അറസ്റ്റ്. 43 പേർക്കെതിരെയാണ് ബൊർമോൺ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.

Read Also  :  വലിയ മീന്‍കഷണം മകന് കൊടുത്തു: ഭാര്യയേയും മകനെയും ക്രൂരമായി മർദ്ദിച്ച് യുവാവ്

വെള്ളിയാഴ്ച രാവിലെയോടെയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നത്. ദുർഗാ പൂജയുടെ ഭാഗമായുള്ള ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ആക്രമണം. ക്ഷേത്രത്തിലേക്ക് അതിക്രമിച്ചു കടന്ന അക്രമി സംഘം വിഗ്രഹങ്ങൾ അടിച്ചു തകർക്കുകയും പന്തൽ തകർക്കുകയും ചെയ്തു. അക്രമം തടയാൻ ശ്രമിച്ച വിശ്വാസികളെയും ഇവർ മർദ്ദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button