Latest NewsNewsInternational

ചൈനയിൽ ഖുറാൻ ആപ്പ് നീക്കം ചെയ്ത് ആപ്പിൾ: നിർദേശം നൽകിയത് സർക്കാർ

ഖുറാൻ ആപ്പ് ചൈനയിൽ നിന്ന് നീക്കം ചെയ്ത് ആപ്പിൾ. ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനയെ തുടർന്ന് ആണ് പ്രശസ്തമായ ഖുറാൻ ആപ്പുകളിൽ ഒന്ന് ആപ്പിൾ നീക്കം ചെയ്തത്. ഖുറാൻ മജീദ് എന്ന ആപ്പ് ആണ് ചൈനീസ് അധികൃതരിൽ നിന്നുള്ള നിർദേശ പ്രകാരം നീക്കം ചെയ്തത്. ഏകദേശം 15 ലക്ഷത്തിലധികം പേരാണ് ചൈനയിൽ ഖുറാൻ മജീദ് ആപ്പ് ഉപയോ​ഗിക്കുന്നത്.

നിയമവിരുദ്ധമായ മത ഗ്രന്ഥങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് നടപടി. ചൈന ഔദ്യോ​ഗികമായി ഇസ്ലാം മതത്തെ അം​ഗീകരിക്കുന്നുണ്ട്. പക്ഷെ രാജ്യത്ത് എല്ലാ മതപരമായ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്. സിൻജിയാങ് പ്രവിശ്യയിലെ ഉയി​ഗൂർ മുസ്ലിങ്ങൾക്കെതിരെ ചൈനീസ് ഭരണകൂടം മനുഷ്യാകാശ ലംഘനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണവുമുണ്ട്. അതേസമയം, മാധ്യമറിപ്പോർട്ടുകളിൽ ചൈനീസ് സർക്കാർ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

‘ചൈനീസ് അധികാരികളിൽ നിന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യപ്പെടുന്ന ഡോക്യുമെന്റേഷനിൽ ഉൾപ്പെടാൻ പാടില്ലാത്ത, ഉള്ളടക്കം ഉൾപ്പെടുന്നതിനാൽ നിങ്ങളുടെ ആപ്പ് ഖുറാൻ മജീദ് ചൈന ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു’, ആപ്പിന്റെ നിർമ്മാതാക്കളിൽ നിന്നും ലഭിക്കുന്ന പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പ്രശ്നം പരിഹരിക്കുന്നതിനായുള്ള ചർച്ചകൾ നടക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button