KeralaLatest NewsNews

‘നിങ്ങൾ എനിക്ക് ചിലവിനു തന്നിട്ട് എൻറെ വീട്ടിലെ എല്ലാ കാര്യങ്ങളും നടത്തിയതിനുശേഷം എന്നെ കുറ്റം പറയൂ’: ഹെലൻ ഓഫ് സ്പാർട്ട

സോഷ്യൽ മീഡിയകളിൽ ഏറെ ആരാധകരുള്ള താരമാണ് ഹെലൻ ഓഫ് സ്പാർട്ട. സ്വന്തം നിലപാടുകളിൽ എന്നും ഉറച്ചുനിന്നിട്ടുള്ള യുവതിക്ക് നേരെ പലതവണ, വിമർശനങ്ങൾ ഉയർന്നിരുന്നു. ഹെലൻ അടുത്ത കാലത്ത് പുതിയ ഹെയർസ്റ്റൈൽ പരീക്ഷിച്ചിരുന്നു. മുടി മുറിച്ച ശേഷമുള്ള വീഡിയോയും ഫോട്ടോകളും താരം പങ്കുവെക്കുകയും ചെയ്തു. എന്നാൽ, ഇതിനു നേരെയും നിരവധി ആളുകൾ മോശം കമന്റ് ആയി എത്തി. അവർക്കെല്ലാം വ്യക്തമായ മറുപടി നൽകിയ താരം വിമർശകരോട് ചില കാര്യങ്ങൾ പറയുന്നതിനായി ലൈവിൽ വരികയും ചെയ്തു.

Also Read:ജെസ്നയ്ക്ക് പിന്നാലെ ദുരൂഹതയുണർത്തി സൂര്യയുടെ തിരോധാനം: ട്രെയിനിൽ പോലും പോകാത്ത മകളെ തെരഞ്ഞ് കുടുംബം

‘ഫോട്ടോ ഇട്ട് കഴിഞ്ഞപ്പോൾ കുറേ ആളുകൾ കമൻറ് ചെയ്തത് ഞാൻ കണ്ടു നിങ്ങൾക്ക് കമൻറ് ചെയ്യുവാനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. കമൻറ് ബോക്സിൽ ഓണാക്കി വെക്കുന്ന ഏതൊരാളും അതുതന്നെയാണ് ഉദ്ദേശിക്കുന്നത്. പക്ഷേ കമൻറ് ചെയ്യുകയോ അഭിപ്രായം പറയുകയോ ചെയ്യുമ്പോൾ മാന്യമായ രീതിയിലായിരിക്കണം. നാട്ടിലെ ആളുകളുടെ ചിന്താഗതിയെ പറ്റിയാണ് ഞാൻ ചിന്തിച്ചു പോകുന്നത്. നീളമുള്ള മുടി ഇല്ലെങ്കിൽ ഉടനെ മറ്റു കാര്യങ്ങളൊക്കെ ആണ് പലരും ചിന്തിക്കുന്നത്. ഒരു ട്രാൻസ്ജെൻഡർ ആണോ എന്നാണു ഒരാൾ ചോദിക്കുന്നത്. നിങ്ങൾ എനിക്ക് ചിലവിനു തന്നിട്ട് എൻറെ വീട്ടിലെ എല്ലാ കാര്യങ്ങളും നടത്തിയതിനുശേഷം എന്നെ കുറ്റം പറയൂ’, ഹെലൻ പറയുന്നു.

‘എനിക്ക് ക്യാൻസർ വന്നു എന്ന്പറഞ്ഞവർ ഉണ്ട്. ഈ ദിവസം 10 30 വരെ എനിക്ക് കാൻസർ സ്ഥീതിരിച്ചിട്ടില്ല. അതിൽ എല്ലാം തനിക്ക് രസകരമായി തോന്നി ഒരു മറുപടി ചിലർ പറയുന്നു ഇനിയെങ്ങാനും സിനിമയിലെ അവസരം കിട്ടിയൊന്ന് ആണ് എന്ന്. വളരെ ഭയത്തോടെയാണ് പറയുന്നത്. ഒരാൾക്ക് ഒരു നല്ല കാലം വന്നാൽ എന്ത് ചെയ്യും എന്നുള്ള ഭയത്തോടെ. നിങ്ങൾ പേടിക്കണ്ട എന്നെ സിനിമയിൽ ഒന്നും എടുത്തിട്ടില്ല. എനിക്ക് ഇത്രയും നീളം വേണ്ട എന്നു തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ മുടി മുറിച്ചത്’, ഹെലൻ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button