KeralaLatest NewsIndiaNews

ഞാനെന്റെ മുറിയിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി, വിവാഹജീവിതത്തിൽ സംഭവിച്ചത് തുറന്നു പറഞ്ഞ് ആന്‍ അ​ഗസ്റ്റിൻ

അച്ഛന്റെ മരണമുണ്ടാക്കിയ വേദന മറികടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല

മലയാളികളുടെ പ്രിയ താരപുത്രിയാണ് ആന്‍ അഗസ്റ്റിന്‍. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ആന്‍ അഗസ്റ്റിന്‍. ബാംഗ്ലൂരില്‍ മിരമാര്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായ ആന്‍ ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെയാണ് വിവാഹ മോചനത്തിന് പിന്നാലെ താരം അഭിനയത്തിലേക്ക് തിരികെ എത്തുന്നത്.

ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആൺ തുറന്നു പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്നെടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍,’ ആന്‍ പറയുന്നു

read also: ഭക്ഷണം കഴിക്കുന്നില്ല, കുളിയുമില്ല, ജയിലിലെ പൊതുടോയ്‌ലറ്റില്‍ പോകാന്‍ മടി: ആര്യൻ ഖാന്റെ ഇപ്പോഴത്തെ അവസ്ഥ

‘ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ. ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച്‌ ബാംഗ്ലൂരിലേക്ക് പോന്നു. മിരമാര്‍ തുടങ്ങി. പ്രൊഡക്ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. ഒരുപാട് അധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു.’

‘അച്ഛന്റെ മരണമുണ്ടാക്കിയ വേദന മറികടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വലിയ സങ്കടങ്ങള്‍ വരുമ്ബോള്‍ രഞ്ജിത്തങ്കിളിനെ വിളിക്കും, ഞാനില്ലേ നിന്റെ കൂടെ മുഴങ്ങുന്ന ശബ്ദത്തില്‍ അങ്കിള്‍ അത് പറയുമ്ബോള്‍ വലിയ ആശ്വാസമാണ്.’ ആന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button