തിരുവനന്തപുരം : കാടുകയറിയുള്ള പ്രസംഗമല്ല, കാച്ചിക്കുറുക്കിയ മറുപടിയാണ് നിയമസഭയിൽ നൽകേണ്ടതെന്ന് ഭരണപക്ഷ എംഎല്‍എമാരോടും മന്ത്രിമാരോടും സി.പി.എം. നിയമസഭാ സമ്മേളനത്തിന് മുമ്പ് പാര്‍ട്ടി വിതരണം ചെയ്ത കത്തിലാണ് ഇക്കാര്യം പറയുന്നത്.
പ്രതിപക്ഷത്തിന് ആയുധം നല്‍കാനല്ല, മറിച്ച് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ചോദ്യങ്ങളാണ് ഭരണപക്ഷ എംഎല്‍എമാര്‍ ചോദിക്കേണ്ടതെന്നും അതിന് അനുസൃതമായ മറുപടിയാണ് മന്ത്രിമാര്‍ നല്‍കേണ്ടതെന്നും കത്തില്‍ പറയുന്നു. ഇത് കൃത്യമായി നടന്നു പോകുന്നതിനായി എംഎല്‍എമാരെ സഹായിക്കാന്‍ മന്ത്രിമാരുടെ ഓഫീസ് ജാഗ്രത പുലര്‍ത്തണമെന്നും കത്തില്‍ പറയുന്നു.
Read Also : ബദാം സ്ഥിരമായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പ്രതിപക്ഷത്തിന്റെ പ്രകോപനത്തില്‍ വീഴരുത്. സഭയില്‍ കൂടുതല്‍ ബഹളം വെച്ച് ശ്രദ്ധ കേന്ദ്രീകരിക്കാനാവും പ്രതിപക്ഷം ശ്രമിക്കുക. എന്നാല്‍, സര്‍ക്കാര്‍ കാര്യങ്ങള്‍ നിയമസഭയില്‍ നടത്തികൊണ്ടുപോകാനുള്ള ഇടപെടലാണ് ഭരണപക്ഷത്തുള്ളവര്‍ ശ്രദ്ധിക്കേണ്ടതെന്നും കത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments