KeralaLatest NewsNews

സിവിൽ സർവീസ് റാങ്ക് ജേതാക്കൾ മികച്ച ഉദ്യോഗസ്ഥരെ മാതൃകയാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: നല്ല രീതിയിൽ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥരെ വേണം സിവിൽ സർവീസ് പരീക്ഷാ വിജയികൾ മാതൃകയാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്നും ഇത്തവണ സിവിൽ സർവീസ് പരീക്ഷ വിജയിച്ച 39 പേരെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനോടും നിഷേധ സമീപനം സ്വീകരിക്കുന്ന ഒരു വിഭാഗമുണ്ട്. ഒരു കാരണവശാലും അവരെ മാതൃകയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: അഫ്ഗാനിസ്ഥാന് നൂറു കോടി യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ച്‌ യൂറോപ്യന്‍ യൂണിയന്‍

‘നല്ല രീതിയിൽ പ്രവർത്തിക്കുന്നവരെ മാതൃകയാക്കിയാൽ മാത്രംപോരാ, പ്രവൃത്തിയിലൂടെ അവരെക്കാൾ മുന്നിലെത്താൻ ഇന്നത്തെ വിജയികൾക്കാകണം. രാജ്യത്തേയും ജനങ്ങളെയും അർപ്പണബോധത്തോടെ സേവിക്കണം. ദു:സ്വാധീനത്തിൽ അണുവിട വീഴാതെ പ്രവർത്തിക്കണം. ശരിയല്ലാത്ത തീരുമാനങ്ങൾ എടുപ്പിക്കാൻ ചിലർ ശ്രമിക്കും. ആദ്യമേതന്നെ തെറ്റ് ചെയ്യില്ലെന്ന് ഉറച്ച നിലപാട് സ്വീകരിക്കാനായാൽ ഈ പ്രശ്‌നത്തെ മറികടക്കാനാവും. ഒരു തവണ കാലിടറിയാൽ, തെറ്റായ വഴി സ്വീകരിച്ചാൽ പിന്നീടൊരു തിരിച്ചുവരവ് എളുപ്പമാകില്ല എന്നത് മനസിൽ കരുതണമെന്ന്’ അദ്ദേഹം വിശദമാക്കി.

‘പിന്തള്ളപ്പെട്ട, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായി പ്രവർത്തിക്കാനാവണം. അതിനുള്ള മനോഭാവം ഉണ്ടാവണം. സമൂഹത്തിലെ ഉന്നതർക്കും സാമ്പത്തിക ശേഷിയുള്ളവർക്കും നിങ്ങളുടെ സഹായം ആവശ്യമായി വരില്ല. അതേസമയം ഒരു വില്ലേജ് ഓഫീസറെ പോലും നേരിൽ കാണാൻ സാധിക്കാത്ത ജനവിഭാഗമുണ്ട്. അവർക്കാണ് നിങ്ങളുടെ സേവനം യഥാർത്ഥത്തിൽ വേണ്ടത്. മികച്ച വേഷഭൂഷാധികളോടെ വരുന്നവരെ അംഗീകരിക്കുകയും പാവപ്പെട്ടവരോട് നീരസം തോന്നുകയും ചെയ്യുന്ന മാനോഭാവം ഉണ്ടാകരുതെന്നും’ മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ശുചിമുറിയെന്ന് കരുതി യാത്രക്കിടയില്‍ ട്രെയിനി‍ന്‍റെ വാതില്‍ തുറന്ന പത്തുവയസ്സുകാരന്‍ പുറത്തേക്ക്​ വീണ്​ മരിച്ചു

വിജയിച്ചവർ രാജ്യസേവനത്തിന് തയാറായി നിൽക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ എവിടെ വേണമെങ്കിലും നിങ്ങൾ നിയോഗിക്കപ്പെടാം. അത് പൂർണമായി ഉൾക്കൊണ്ട് കാര്യങ്ങൾ നിർവഹിക്കാനാവണം. എവിടെ നിയമനം ലഭിച്ചാലും അതാണ് തങ്ങളുടെ കർമ്മപഥമെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ തയാറാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സിവിൽ സർവീസ് മേഖലയിലേക്ക് കൂടുതൽ മലയാളികൾ കടന്നുവരുന്നതിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇടക്കാലത്ത് കൂടുതൽ വരുമാനമുള്ള മേഖലകളിലേക്ക് നമ്മുടെ യുവത്വം തിരിയുന്നതായി തോന്നിച്ചിരുന്നു. അതിന് മാറ്റമുണ്ടായിക്കാണുന്നു. രാജ്യസേവനത്തിനായി കൂടുതൽ പേർ തയാറാവുന്നുവെന്നത് സന്തോഷകരമാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button