News

‘വനിതാ ജീവനക്കാർ കൂടുതലുണ്ടെങ്കിൽ തമ്മിൽത്തല്ല് ഉറപ്പ്’: സ്ത്രീകള്‍ക്കെതിരായ പരാമർശവുമായി കോൺഗ്രസ് മന്ത്രി

ജയ്പൂര്‍: സ്ത്രീകള്‍ക്കെതിരായ പരാമർശവുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോതസ്ര. വനിതാ ജീവനക്കാര്‍ അധികമുള്ള സ്‌കൂളുകളില്‍ തമ്മില്‍ത്തല്ല് ഉണ്ടാകുമെന്നാണ് ഗോവിന്ദ് സിംഗിന്റെ പരാമര്‍ശം.

‘എന്റെ ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവി എന്ന നിലയില്‍ പറയുകയാണ്, വനിതാ ജീവനക്കാരുള്ള സ്‌കൂളില്‍ വിവിധ കാരണങ്ങളാല്‍ വഴക്കുകള്‍ സംഭവിക്കും. സ്ത്രീകള്‍ ഈ ചെറിയ തെറ്റുകള്‍ തിരുത്തുകയാണെങ്കില്‍ എപ്പോഴും ആണുങ്ങളെക്കാള്‍ മുന്നിലായിരിക്കും’. ഗോവിന്ദ് സിംഗ് ദോതസ്ര പറഞ്ഞു.

സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല: വി ഡി സതീശന്‍

രാജസ്ഥാന്‍ സര്‍ക്കാര്‍ എപ്പോഴും സ്ത്രീകളുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുമെന്നും ജോലി, സ്ഥാനക്കയറ്റം എന്നിവയില്‍ തങ്ങള്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കിയെന്നും ഗോവിന്ദ് സിംഗ് വ്യക്തമാക്കി. നഗരങ്ങളിലും പരിസരങ്ങളിലും തങ്ങള്‍ പരമാവധി സ്ത്രീകളെ നിയമിച്ചിട്ടുണ്ടെന്നാണ് പലരും പറയുന്നതെന്നും സിംഗ് പറഞ്ഞു. അതേസമയം ഗോവിന്ദ് സിംഗിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിരവധിപേര്‍ രംഗത്ത് വന്നു.

shortlink

Post Your Comments


Back to top button