തിരുവനന്തപുരം: കേരളത്തില്‍ പൗരാവകാശ ധ്വംസനമുണ്ടാകുന്ന ഒരു നിയമനിര്‍മാണവും ഉണ്ടാകില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അതിനാല്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.കെ. രവീന്ദ്രനാഥ് എന്നിവരടങ്ങിയ സമിതിയെയാണ് സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനു നിയമനിര്‍മാണം നടത്താന്‍ രൂപീകരിച്ചത്. കൂടാതെ ഇതിലൂടെയുള്ള റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യം ഈ നിയമം പാസ്സാക്കിയാല്‍ സംസ്ഥാനത്ത് ഇത് നടപ്പാക്കാതിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു പരിഹസിച്ചവരുണ്ടെന്നും എന്നാല്‍ അപ്പോഴും ഇപ്പോഴും നാളെയും ആ പൗരത്വ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. ഇത്തരം കാര്യങ്ങളില്‍ പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്ന നിലപാട് ശക്തമായി സ്വീകരിച്ചവരാണ് ഇടതുപക്ഷമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also: ഐഎസിന്റെ ഖജനാവ് സൂക്ഷിപ്പുകാരനെ സുരക്ഷാസേന പിടികൂടി: സുപ്രധാന നേട്ടമെന്ന് ഇറാഖ്
‘രാജ്യം പൗരത്വം മതാടിസ്ഥാനത്തിലല്ലാ ഒരുക്കാലത്തും നടപ്പാക്കുന്നത്. ഏത് മതത്തില്‍പ്പെട്ടുവെന്നത് പൗരത്വം ലഭിക്കുന്നതിനുള്ള ഒരാവകാശമല്ല. അതിനൊരു മാനദണ്ഡവുമല്ല. ആര്‍ക്കും ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശമുണ്ട് അതുപോലെ തന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്. ഇതെല്ലാം കൂടിചേര്‍ന്നതാണ് മതനിരപേക്ഷതയുടെ അടിസ്ഥാനം. ഈ നിലപാട് സംഘപരിവാറാണ് എടുത്തതെന്ന് എല്ലാവര്‍ക്കുമറിയാം. സംഘപരിവാര്‍ ആദ്യനാള്‍തൊട്ട് ഇതെ നിലപാട് ശക്തമായി സ്വീകരിച്ചു വരികയാണ്. ജനങ്ങളുടെ ഐക്യം തകര്‍ക്കാനാണ് അവര്‍ എപ്പോഴും ഇപ്പോഴും പ്രധാന്യം നല്കുന്നതെന്നും മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കമാണ് അവരുടെ ഭാഗത്ത് നിന്നുള്ളത് ‘- അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post Your Comments