Latest NewsNewsInternational

ലക്ഷ്യങ്ങളും നയങ്ങളുമായി ഒത്തുപോകില്ല: ഇസ്രായേലില്‍ വിൽപന നിർത്തി നൈക്കി

അന്താരാഷ്ട്ര ഐസ്‌ക്രീം ഭീമന്മാരായ ബെൻ ആൻഡ് ജെറി അധിനിവിഷ്ട ഫലസ്തീനിൽ തങ്ങളുടെ ഉൽപന്നങ്ങളുടെ വിൽപന നിർത്തിവച്ചിരുന്നു.

ജറുസലേം: ഇസ്രായേലില്‍ വിൽപന നിർത്തി ലോകോത്തര സ്‌പോർട്‌സ് ബ്രാന്‍ഡായ നൈക്കി. അടുത്ത വർഷം മുതലാണ് തദ്ദേശീയ സ്റ്റോറുകളില്‍ നൈക്കി ഉൽപന്നങ്ങളുടെ വിൽപന നിർത്താൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2022 മെയ് 31 മുതലായിരിക്കും നടപടി പ്രാബല്യത്തിൽവരിക. കമ്പനി നടത്തിയ വിപുലമായ അവലോകത്തിന്റെ തുടർച്ചയായാണ് ഇസ്രായേൽ സ്‌റ്റോറുകളിൽ തങ്ങളുടെ ഉൽപന്നങ്ങൽ വിൽക്കുന്നത് നിർത്താൻ തീരുമാനിച്ചതെന്ന് നൈക്കി അറിയിച്ചു.

ഇസ്രായേലിലെ സ്റ്റോർ ഉടമകൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിപണിയിലെ മാറിക്കൊണ്ടിരിക്കുന്ന ട്രെൻഡുകൾകൂടി കണക്കിലെടുത്ത് ഇസ്രായേലിലെ സ്ഥാപനങ്ങളുമായി കച്ചവടം തുടരുന്നത് തങ്ങളുടെ ലക്ഷ്യങ്ങളും നയങ്ങളുമായി ഒത്തുപോകില്ലെന്ന് കത്തിൽ സൂചിപ്പിക്കുന്നു. ആഗോളതലത്തലിൽ നൈക്കി സ്‌റ്റോറുകളുടെ എണ്ണം കുറയ്ക്കാൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പുതിയ നീക്കത്തിനു പിന്നിലെ യഥാർത്ഥ കാരണം എന്താണെന്നു വ്യക്തമല്ല.

Read Also: മരുന്ന് ഒളിപ്പിച്ചത് സാനിറ്ററി പാഡിലും ലെന്‍സ് ബോക്സിലും: ആര്യന്‍ ഖാന്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നത് ആദ്യമായല്ല

അന്താരാഷ്ട്ര ഐസ്‌ക്രീം ഭീമന്മാരായ ബെൻ ആൻഡ് ജെറി അധിനിവിഷ്ട ഫലസ്തീനിൽ തങ്ങളുടെ ഉൽപന്നങ്ങളുടെ വിൽപന നിർത്തിവച്ചിരുന്നു. ഈ വർഷം ജൂലൈയിലായിരുന്നു ഇത്. ശരിയായ ചരിത്രത്തിന്റെ ഭാഗത്താണ് തങ്ങളുള്ളതെന്നും ഇതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും ബെൻ ആൻഡ് ജെറി വ്യക്തമാക്കുകയും ചെയ്തിരുന്നു. ആംനെസ്റ്റി അടക്കമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ കമ്പനിയുടെ നടപടിയെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button